Connect with us

Hi, what are you looking for?

Film News

ജഗൻ ഷാജി കൈലാസ് ആദ്യ ചിത്രത്തിൽ നായകൻ സിജു വിത്സൻ

പ്രശസ്ത സംവിധായകൻ ഷാജി കൈലാസിന്റെ മകൻ ജഗൻ ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനാവുന്നത് യുവതാരം സിജു വിത്സൻ . ആസിഫ് അലിയെ നായകനാക്കി പ്‌ളാൻ ചെയ്തിരുന്ന ചിത്രമായിരുന്നു ഇത്. എന്നാൽ ഡേറ്റ് ക്‌ളാഷിനെ തുടർന്ന് ആസിഫ് സിനിമയിൽ നിന്ന് പിൻമാറുകയായിരുന്നു. ചിത്രത്തിന്റെ പൂജ ജൂൺ 2ന് കൊച്ചിയിൽ നടക്കും.

ജൂൺ 5ന് പാലക്കാട് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ നായിക പുതുമുഖമാണ്. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ജയമോഹൻ ആണ്.ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഉടൻ ഉണ്ടാവും. എം.പി.എം ഗ്രൂപ്പ്, സെന്റ് മരിയ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ജോമി പുളിങ്കുന്നാണ് സിനിമ നിർമ്മിക്കുന്നത്.

ഷാജി കൈലാസ് സംവിധാനം ചെയ്ത എലോൺ, രഞ്ജി പണിക്കർ സംവിധാനം ചെയ്ത കസബ, നിഥിൻ രഞ്ജി പണിക്കരുടെ കാവൽ എന്നീ ചിത്രങ്ങളിൽ ജഗൻ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്.ഷാജി കൈലാസിന്റെയും ആനിയുടെയും മൂത്ത മകനാണ് ജഗൻ. അഹാന കൃഷ്ണകുമാറിനെ പ്രധാന കഥാപാത്രമാക്കി കരി എന്ന മ്യൂസിക്കൽ വീഡിയോ ജഗൻ സംവിധാനം ചെയ്തിട്ടുണ്ട്.ഷാജി കൈലാസിന്റെ സൂപ്പർ ഹിറ്റുകളിലൊന്നായ ആറാം തമ്പുരാനിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് ജഗന്നാഥൻ. അതിന്റെ ഓർമ്മയ്ക്കായാണ് ഷാജി കൈലാസ് മകന് ജഗൻ എന്ന് പേരിട്ടത് എന്ന് അദ്ദേഹം നേരത്തെ വ്യക്തമക്കിയിരുന്നു

You May Also Like