വെറും 17 വയസ്; പൊന്നും വിലയുള്ള ബാലതാരം, സമ്പാദിച്ചത് ഒന്നും രണ്ടുമല്ല, കോടികൾ!

ദൈവത്തിരുമകൾ എന്ന തമിഴ് ചിത്രത്തിൽ വിക്രമിനൊപ്പം തിളങ്ങിയ സാറയെ ഓർമ്മയില്ലേ… നില എന്ന വേഷത്തിൽ എത്തി ചിയാൻ വിക്രമിനൊപ്പം അഭിനയിച്ച സാറയെ പ്രേക്ഷകർ നെഞ്ചേറ്റിയിരുന്നു. ബാലതാരമായി എത്തി ഇന്ന് ആരാധകരുടെ ഹൃദയത്തിൽ സ്ഥാനം ഉറപ്പിക്കാൻ…

ദൈവത്തിരുമകൾ എന്ന തമിഴ് ചിത്രത്തിൽ വിക്രമിനൊപ്പം തിളങ്ങിയ സാറയെ ഓർമ്മയില്ലേ… നില എന്ന വേഷത്തിൽ എത്തി ചിയാൻ വിക്രമിനൊപ്പം അഭിനയിച്ച സാറയെ പ്രേക്ഷകർ നെഞ്ചേറ്റിയിരുന്നു. ബാലതാരമായി എത്തി ഇന്ന് ആരാധകരുടെ ഹൃദയത്തിൽ സ്ഥാനം ഉറപ്പിക്കാൻ സാറയ്ക്ക് സാധിച്ചിട്ടുണ്ട്. 404 എന്ന ഹിന്ദി ചിത്രത്തിലൂടെ ആണ് സാറ സിനിമയുടെ വെള്ളി വെളിച്ചത്തിലേക്ക് വരുന്നത്. ദൈവത്തിരുമകളിലൂടെ ഹൃദയം കവർന്നു.

ഈ ചിത്രം സാറയുടെ കരിയറിലെയും വഴിത്തിരിവ് ആയിരുന്നു. താരത്തിന്റെ ഡിമാൻഡും കുതിച്ച് ഉയർന്നു. ഏറ്റവും മൂല്യമേറിയ ബാലതാരമായി അതിവേ​ഗം സാറ വളർന്നു. മലയാള സിനിമ ആൻമരിയ കലിപ്പിലാണ്, സില്ലുകറുപ്പട്ടി എന്നീ ചിത്രങ്ങളിലൂടെ സാറ വളർച്ചയുടെ ഓരോ പടവും കയറി. പിന്നീട് താരത്തെ കുറെ നാൾ സിനിമയിൽ ഒന്നും കണ്ടില്ല.

പിന്നീട് മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവനിൽ സാക്ഷാൽ ഐശ്വര്യ റായ്‍യുടെ കുട്ടിക്കാലം അവതരിപ്പിച്ച് വീണ്ടും സാറ വീണ്ടുമെത്തി.

പത്ത് വർഷത്തോളം എത്തി നിൽക്കുന്ന കരിയറിൽ സാറയുടെ സമ്പാദ്യവും ഉയർന്നു. . ഇതുവരെ 10 കോടിയുടെ ആസ്തിയാണ് സാറയ്ക്ക് ഉള്ളത്. സ്കൂൾ കാലഘട്ടത്തിൽ തന്നെ സാറയുടെ പ്രതിഫലം കോടികൾ ആയിരുന്നു. നിലവിൽ നായികയായി അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ് സാറ.