ബാലയും എലിസബത്തും തമ്മിൽ ഇപ്പോൾ അത്ര രാസത്തിലല്ല എന്നാണ് വിവരം

തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ആരാധകരുമായി പങ്കുവെക്കുന്ന താരമാണ് ബാല. ഗായിക അമൃത സുരേഷിനെയാണ് ബാല  ആദ്യം വിവാഹം കഴിച്ചിരുന്നത് എങ്കിലും കുറച്ച് വർഷങ്ങൾക്ക് ശേഷം ഈ ബന്ധം വേർപിരിഞ്ഞു. ഈ  ബന്ധത്തിൽ ഒരു…

തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ആരാധകരുമായി പങ്കുവെക്കുന്ന താരമാണ് ബാല. ഗായിക അമൃത സുരേഷിനെയാണ് ബാല  ആദ്യം വിവാഹം കഴിച്ചിരുന്നത് എങ്കിലും കുറച്ച് വർഷങ്ങൾക്ക് ശേഷം ഈ ബന്ധം വേർപിരിഞ്ഞു. ഈ  ബന്ധത്തിൽ ഒരു മകളും ഇവർക്ക് ഉണ്ട്. എന്നാൽ  അതിന് ശേഷം വര്ഷങ്ങളോളം തന്റെ വീട്ടിൽ ഒറ്റയ്ക്ക് ആണ് ബാല താമസിച്ചിരുന്നത്. സുഹൃത്തുക്കളും സഹായികളും മാത്രമായിരുന്നു ഈ സമയത്ത് ബാലയ്ക്ക് കൂട്ടായി ഉണ്ടായിരുന്നത്. ഈ സമയത്തും ചെന്നൈയിൽ താമസിക്കുന്ന തന്റെ അമ്മയുടെ അടുത്ത് വളരെ വിരളമായി മാത്രമാണ് ബാല പൊയ്‌ക്കൊണ്ടിരുന്നത്.  അതിനു ശേഷമാണു ബാല എലിസബത്തിനെ വിവാഹം കഴിക്കുന്നത്. ഡോക്ടർ ആയ എലിസബത്തിനെ വിവാഹം കഴിക്കാൻ പോകുന്ന കാര്യം ബാല തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്.

ശേഷം ഇരുവരും വിവാഹിതർ ആകുകയായിരുന്നു. തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ബാല യാതൊരു മറയും കൂടാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാൽ   അതേ സമയം ബാലയുടെ വിവാഹം കഴിഞ്ഞു കുറച്ച് നാളുകൾക്ക് ഇപ്പുറം അമൃത സുരേഷും ഗോപി സുന്ദറും തമ്മിലുള്ള വിവാഹം നടന്നിരുന്നു. എന്നാൽ ഇപ്പോൾ കുറച്ച് നാളുകൾ ആയി ഇരുവരും തമ്മിൽ വേർപിരിഞ്ഞു എന്ന തരത്തിൽ ഉള്ള വാർത്തകൾ ആണ് പുറത്ത് വരുന്നത്. ഇരുവരും ഒന്നിച്ച് ചിത്രങ്ങൾ  ഒന്നും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാതെ വന്നതോടെയാണ് ഇത്തരത്തിൽ ഒരു സംസാരം ഉണ്ടായത്. അത്  പോലെ തന്നെ ബാലയും എലിസബത്തും തമ്മിലും സ്വര ചേർച്ചകൾ ഉണ്ടെന്ന വാർത്തയാണ് പുറത്ത് വരുന്നത്.

എലിസബത്ത് ഇപ്പോൾ ബാലയുടെ ഒപ്പമല്ല താമസം എന്നും കേരളത്തിന് പുറത്ത് ഒരു ആശുപത്രിയിൽ ആണ് ഇപ്പോൾ എലിസബത്ത് ജോലി ചെയ്യുന്നത് എന്നുമുള്ള വിവരങ്ങൾ ആണ് എലിസബത്ത് പങ്കുവെക്കുന്ന യൂട്യൂബ് വീഡിയോകളിൽ നിന്ന് വരുന്നത്. ബാല വീണ്ടും തനിച്ച് ആണോ എന്നാണ് ആരാധകർ എലിസബത്തിന്റെ വീഡിയോയ്ക്ക് പങ്കുവെക്കുന്ന കമെന്റ്. എന്നാൽ  അതിൽ വന്നിരിക്കുന്ന ഒരു കമെന്റ് ഇങ്ങനെ ആയിരുന്നു, അമൃതയും ഗോപി സുന്ദറും വേര്‍പിരിഞ്ഞു. എലിസബത്തും ബാലയും ഇപ്പോള്‍ ഒരു സുഖത്തില്‍ അല്ലെന്ന് തോന്നുന്നു. അവസാനം ബാലയും അമൃതയും പാപ്പുവും ഒന്നിക്കുമോ എന്നാണ് ഒരാൾ ചോദിക്കുന്ന കമെന്റ്.