‘ഞാന്‍ പേടിച്ച് മുറിയില്‍ കതകടച്ചിരിക്കുകയാ’ ത്രില്ലടിപ്പിച്ച് ‘ഉടല്‍’ ടീസര്‍ പുറത്ത്

നടന്‍ ഇന്ദ്രന്‍സ് വേറിട്ട മേക്കോവറിലെത്തുന്ന ചിത്രം ‘ഉടല്‍’ ടീസര്‍ പുറത്തിറക്കി. ഇന്ദ്രന്‍സ്, ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗാ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫാമിലി ഡ്രാമ നവാഗതനായ രതീഷ് രഘുനന്ദന്‍…

നടന്‍ ഇന്ദ്രന്‍സ് വേറിട്ട മേക്കോവറിലെത്തുന്ന ചിത്രം ‘ഉടല്‍’ ടീസര്‍ പുറത്തിറക്കി. ഇന്ദ്രന്‍സ്, ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗാ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫാമിലി ഡ്രാമ നവാഗതനായ രതീഷ് രഘുനന്ദന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിച്ച് രതീഷ് രഘുനന്ദന്‍ ആണ് സംവിധാനം. മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രം എഡിറ്റ് ചെയ്തത് നിഷാദ് യൂസഫ് ആണ്.

വില്യം ഫ്രാന്‍സിസ് ആണ് സംഗീതം സംവിധാനം. ഇന്ദ്രന്‍സിന്റെ വേറിട്ട മേക്കോവറും ഗംഭീര പ്രകടനവും ആണ് ഈ ടീസറിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഗോകുലം മൂവീസിന്റെ യൂട്യൂബ് ചാനലില്‍ പുറത്തു വന്ന ടീസര്‍, അഭിനേതാക്കളുടേയും അണിയറ പ്രവര്‍ത്തകരുടേയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടേയും പ്രേക്ഷകരുടെ മുന്നിലെത്തിയിട്ടുണ്ട്. പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മാതാക്കള്‍. എക്സികുട്ടീവ് പ്രൊഡ്യൂസര്‍ -കൃഷ്ണമൂര്‍ത്തി. ഡ്രീം ബിഗ് ഫിലിംസ് ആണ് ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍. മേയ് ഇരുപതിനാണ് ചിത്രം തീയേറ്ററുകളില്‍ എത്തുക.