അടിയും വഴക്കുമൊന്നുമല്ല, മാഗിയാണ് പ്രശ്‌നം; ദമ്പതികള്‍ വിവാഹമോചനത്തിലേക്ക്

ജോലിത്തിരക്കുകള്‍ക്കിടയില്‍ ആഹാരം പാചകം ചെയ്യുന്ന ബുദ്ധിമുട്ടുകള്‍ ആലോചിക്കുമ്പോള്‍ മിക്കവരും ഇന്ന് ഇന്‍സ്റ്റന്റ്/ റെഡി ടു കുക്ക് പാക്കറ്റുകള്‍ക്ക് പിന്നാലെയാണ്. അത്തരത്തില്‍ മാഗി നൂഡില്‍സ് മാത്രം തയ്യാറാക്കിയ ഭാര്യയെ ഡിവോഴ്‌സ് ചെയ്ത് ഒരു ഭര്‍ത്താവ്. നിസ്സാര…

ജോലിത്തിരക്കുകള്‍ക്കിടയില്‍ ആഹാരം പാചകം ചെയ്യുന്ന ബുദ്ധിമുട്ടുകള്‍ ആലോചിക്കുമ്പോള്‍ മിക്കവരും ഇന്ന് ഇന്‍സ്റ്റന്റ്/ റെഡി ടു കുക്ക് പാക്കറ്റുകള്‍ക്ക് പിന്നാലെയാണ്. അത്തരത്തില്‍ മാഗി നൂഡില്‍സ് മാത്രം തയ്യാറാക്കിയ ഭാര്യയെ ഡിവോഴ്‌സ് ചെയ്ത് ഒരു ഭര്‍ത്താവ്. നിസ്സാര പ്രശ്നങ്ങളുടെ പേരില്‍ ദമ്പതികള്‍ വിവാഹമോചനത്തിന് അപേക്ഷിക്കുന്ന കേസുകളെ കുറിച്ച് സംസാരിക്കവെ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി എം.എല്‍.രഘുനാഥ് ഇക്കാര്യം പറഞ്ഞത്.

മാഗി നൂഡില്‍സ് ഒഴികെയുള്ള ഭക്ഷണം തയ്യാറാക്കാന്‍ ഭാര്യക്ക് അറിയില്ലെന്ന് ഭര്‍ത്താവ് പറഞ്ഞു. പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും അത്താഴത്തിനുമുള്ള നൂഡില്‍സ് ആയിരുന്നു. ഭാര്യ പ്രൊവിഷന്‍ സ്റ്റോറില്‍ പോയി ഇന്‍സ്റ്റന്റ് നൂഡില്‍സ് മാത്രമാണ് കൊണ്ടുവന്നതെന്ന് അദ്ദേഹം പരാതിപ്പെട്ടു. പരസ്പര സമ്മതത്തോടെയാണ് ഇരുവരുടേയും വിവാഹമോചനം. ‘മാഗി കേസ്’ എന്നാണ് ഈ വിവാഹമോചനത്തിനിട്ട പേരെന്ന് രഘുനാഥ് പറഞ്ഞു.

വിവാഹത്തിനു ശേഷമുള്ള ഇത്തരം കേസുകള്‍ പരിഹരിക്കുന്നത് അല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് പറഞ്ഞ രഘുനാഥ്, തങ്ങളുടെ കുട്ടികളുടെ ഭാവിയെ പരിഗണിച്ചാണ് മിക്ക ഒത്തുചേരലുകളും സംഭവിക്കുന്നതെന്ന് പറഞ്ഞു. ”ദമ്പതികള്‍ക്കിടയില്‍ ഒരു വിട്ടുവീഴ്ച വരുത്താനും അവരെ വീണ്ടും ഒന്നിപ്പിക്കാനും ഞങ്ങള്‍ സെന്റിമെന്റ്‌സ് ഉപയോഗിക്കാറുണ്ട്. ശാരീരികമായതിനേക്കാള്‍ മാനസിക പ്രശ്നങ്ങളാണ്. മിക്ക കേസുകളിലും, ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നുണ്ടെങ്കിലും, അവരുടെ തര്‍ക്കത്തിന്റെ പാടുകള്‍ അവശേഷിക്കുന്നു. 800-900 മാട്രിമോണിയല്‍ കേസുകളില്‍ 20-30 കേസുകളില്‍ ഞങ്ങള്‍ വിജയിക്കുന്നു. കഴിഞ്ഞ ലോക് അദാലത്തില്‍ 110 ഓളം വിവാഹമോചന കേസുകളില്‍ 32 കേസുകളില്‍ മാത്രമാണ് പുനഃസമാഗമമുണ്ടായത്. മൈസൂരു ജില്ലയില്‍ അഞ്ച് കുടുംബ കോടതികളുണ്ട്, ഓരോന്നിനും 500 ഓളം മാട്രിമോണിയല്‍ കേസുകളുണ്ട്, അതില്‍ 800 ഓളം കേസുകള്‍ വിവാഹമോചനം തേടുന്നതിനാണ്.

വര്‍ഷങ്ങള്‍ കഴിയുന്തോറും വിവാഹമോചന കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വിവാഹമോചനം തേടുന്നതിന് മുമ്പ് ദമ്പതികള്‍ ഒരു വര്‍ഷമെങ്കിലും ഒരുമിച്ച് താമസിക്കണമെന്ന നിയമം ഇല്ലായിരുന്നുവെങ്കില്‍ കല്യാണമണ്ഡപങ്ങളില്‍ നിന്ന് നേരിട്ട് വിവാഹമോചന ഹര്‍ജികള്‍ സമര്‍പ്പിക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.