റിതു ആ കാണിക്കുന്നതൊക്കെ മത്സരത്തിന്റെ ഭാഗമാണ്, ഷോയിൽ നില്ക്കാൻ വേണ്ടിയാണ് ആ അടുപ്പം റിതു കാണിക്കുന്നത്

ബിഗ്‌ബോസിലെ മികച്ചൊരു മത്സരാർത്ഥി ആണ് റിതു മന്ത്ര, ബിഗ്‌ബോസിലെ ഋതുവും റംസാനും തമ്മിലുള്ള പ്രണയം സോഷ്യൽ മീഡിയയിൽ എങ്ങും ചർച്ചയാണ്, ആദ്യം മണിക്കുട്ടനുമായി റിതു പ്രണയത്തിൽ ആണെന്നായിരുന്നു വാർത്ത, ഇപ്പോൾ റംസാനുമായി പ്രണയത്തിൽ ആണ്…

ബിഗ്‌ബോസിലെ മികച്ചൊരു മത്സരാർത്ഥി ആണ് റിതു മന്ത്ര, ബിഗ്‌ബോസിലെ ഋതുവും റംസാനും തമ്മിലുള്ള പ്രണയം സോഷ്യൽ മീഡിയയിൽ എങ്ങും ചർച്ചയാണ്, ആദ്യം മണിക്കുട്ടനുമായി റിതു പ്രണയത്തിൽ ആണെന്നായിരുന്നു വാർത്ത, ഇപ്പോൾ റംസാനുമായി പ്രണയത്തിൽ ആണ് എന്നാണ് വാർത്തകൾ വരുന്നത്. ഇപ്പോൾ ഋതുവും റംസാനും തമ്മിലുള്ള ബന്ധത്തിനെക്കുറിച്ച് തുറന്നു പറയുകയാണ് ഋതുവിന്റെ സുഹൃത്ത് ജിയ ഇറാനി. ഷോയിൽ നിൽക്കാൻ വേണ്ടിയാണ് ഋതു റംസാനോട് അടുപ്പം കാണിക്കുന്നതെന്നാണ് ഇയാൾ പറയുന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ ശ്രദ്ധ നേടി കൊണ്ടിരിക്കുകയാണ്. ബിഗ്‌ബോസിൽ നിന്നും ക്ഷണം കിട്ടിയപ്പോൾ ഋതുവിന് പോകാൻ തീരെ താല്പര്യം ഇല്ലായിരുന്നു, താൻ നിർബന്ധിച്ചപ്പോൾ ആണ് റിതു ഷോയിൽ പോയത്. അത് മാത്രമല്ല ഋതുവും താനുമായുള്ള ചാറ്റും ഇയാൾ പ്രേക്ഷകരെ കാണിച്ചു.

ചിലർ തന്നോട് ഫോണിലൂടേയും ഇൻസ്റ്റഗ്രാം മെസേജിലൂടേയും പറഞ്ഞിരുന്നു. താൻ ഋതുവിനെ തരംതാഴ്ത്തുകയാണെന്ന്. എന്നാൽ അങ്ങനെയല്ല. തങ്ങൾ നല്ല സ്നേഹത്തിൽ പോകുന്നവരാണ്. തന്റെ ഏറ്റവും വലിയ ആഗ്രഹം ഋതു ബിഗ് ബോസിൽ വിജയിച്ച് ആ റാമ്പിലൂടെ നടക്കുന്നു വരുന്നത് കാണാനാണ് താൻ ആഗ്രഹിക്കുന്നത്, ഒരിക്കലും താൻ ഋതുവിനെ തരം താഴ്ത്തി പറയില്ല എന്നും ഇറാനി പറയുന്നു. റിതു ബിഗ്‌ബോസിൽ നിന്നും എത്തിയ ശേഷം ഞങ്ങൾ ഒരുമിച്ച നിങ്ങളുടെ മുന്നിൽ ലൈവിൽ വരുന്നതാണ് എന്നും ഇറാനി പറഞ്ഞു. കുറച്ച ദിവസങ്ങൾക്ക് മുൻപ് ഋതുവും ഇറാനിയും തമ്മിൽ പ്രണയത്തിൽ ആണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു, ഇവരുടെ വിവാഹം ഉറപ്പിച്ചു എന്നും വാർത്ത വന്നു, ഇത് വൈറലായതോടെ ഇറാനി രംഗത്ത് എത്തിയിരുന്നു.

അന്ന് ജിയ പറഞ്ഞത് ഇങ്ങനെ, റിതു ഉള്ളത് കൊണ്ട് മാത്രമാണ് താനത് കാണുന്നതെന്നായിരുന്നു ജിയ പറഞ്ഞത്, റിതു നിങ്ങളുടെ ലവര്‍ ആണോ എന്ന ചോദ്യത്തിന് ആത്മമിത്രം എന്നാണ് ജിയ പ്രതികരിച്ചത്. മാത്രമല്ല റിതുവിനെ ചേര്‍ത്ത് പിടിച്ച് മുഖം കാണിക്കാത്തൊരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്. റിതുവിന്റെ കുസൃതികളാണ് ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത്.എന്നാ കല്യാണം എന്ന ചോദ്യത്തിന് ‘മകര മാസത്തില്‍ വേലി കെട്ടീട്ട് അപ്പ കല്യാണം’ എന്ന ചന്ദ്രലേഖ സിനിമയിലെ പാട്ട് രംഗമാണ് കൊടുത്തിരിക്കുന്നത്. നിങ്ങളും റിതു മന്ത്രയും തമ്മില്‍ എന്താ കണക്ഷന്‍ എന്ന് ചോദിക്കുമ്പോള്‍ എയര്‍ടെല്‍ ലോഗോ ആണ് തമാശരൂപേണ ജിയ നല്‍കിയത്.