Connect with us

Hi, what are you looking for?

Film News

അങ്ങനെയുള്ള പിടിവാശികൾ ഒന്നും എനിക്കില്ല, തുറന്ന് പറഞ്ഞ് രജീഷ വിജയൻ

അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിൽ കൂടി മലയാളികൾക്ക് പരിചിതമായ നടിയാണ് രജിഷ വിജയൻ, ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ നിരവധി സിനിമകൾ രാജിഷ ചെയ്തു, നായിക പ്രാധാന്യമുള്ള ചിത്രങ്ങൾ ആണ് രജീഷ കൂടുതലായും തിരഞ്ഞെടുക്കുന്നത്. മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളാണ് രജീഷ, ധനുഷിന്റെ നായികയായി തമിഴിലും താരം അരങ്ങേറ്റം നടത്തിയിരുന്നു. മികച്ച അഭിപ്രായമാണ് താരത്തിന്റെ ആദ്യ തമിഴ് ചിത്രത്തിന് ലഭിച്ചതും.നിരവധി സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും ജൂൺ എന്ന ചിത്രത്തിൽ കൂടിയാണ് രജീഷ ഏറെ ശ്രദ്ധിക്കപ്പെട്ടത്, അതിൽ താരം തന്റെ കുട്ടികാലം മുതലുള്ള രംഗങ്ങൾ ചെയ്തിരുന്നു, രജിഷയുടെ ജൂണിലെ അഭിനയം എല്ലാവരെയും താരത്തിലേക്ക് കൂടുതൽ അടുപ്പിച്ചു.

ഇപ്പോൾ രജീഷ അഭിനയിച്ച കർണൻ ചിത്രം തിയേറ്ററിൽ ഓടി കൊണ്ടിരിക്കുന്നത്, വളരെ മികച്ച പ്രതികരണം നേടി കൊണ്ടിരിക്കുകയാണ് ചിത്രം, താൻ ചെയ്തിട്ടുള്ള സിനിമകളിൽ എല്ലാം നായികാ ആയി അഭിനയം എന്ന് തനിക്ക് നിർബന്ധം ഇല്ല എന്ന് താരം പറയുന്നു. നല്ല കഥകൾ കേൾക്കുമ്പോൾ അത് ഇഷ്ടമാകുന്നുവെങ്കിൽ താൻ അതിൽ അഭിനയിക്കും, ഒരിക്കലും നായികാ വേഷമേ ചെയ്യൂ താൻ നിർബന്ധം പിടിക്കാറില്ല എന്ന് താരം പറയുന്നു. ഒരുപാട് തന്റെയടുത്ത് കഥകളുമായി വരാറുണ്ട്, ഞാൻ ചെയ്ത അതെ കാരക്ടറുകളുമായി ചിലർ എത്താറുണ്ട്, എന്നാൽ അതിൽ അഭിനയിക്കാൻ  ഞാൻ വിസമ്മതിക്കാറുണ്ട്,  ഒരിക്കൽ ചെയ്ത വേഷം പിന്നെയും ചെയ്യാൻ എനിക്ക് മടിയാണ് എന്നാണ് രജിഷ പറയുന്നത്, ചെയ്ത വേഷങ്ങൾ ഞാൻ വീണ്ടും ചെയ്യാറില്ല.

ധനുഷിനൊപ്പമുള്ള താരത്തിന്റെ കർണൻ തിയേറ്ററിൽ മികച്ച പ്രതികരണം നേടി കൊണ്ടിരിക്കുകയാണ്, ജൂണ്‍ കണ്ടിട്ടാണ് തന്നെ കര്‍ണനിലേക്ക് മാരി ശെല്‍വരാജ് വിളിക്കുന്നതെന്നും അദ്ദേഹത്തെ കണ്ട് കഥ കേട്ടപ്പോള്‍ അധികം ചിന്തിക്കാനുണ്ടായിരുന്നില്ലെന്നും രജിഷ  പറയുന്നു

You May Also Like