Film News

പൊന്ന് ചാക്കോച്ചാ… എക്‌സ്പീരിയന്‍സുള്ള നിങ്ങള്‍ നല്ല സിനിമകളെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന കീടങ്ങളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണം!!

കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധായകന്‍ ടിനു പാപ്പച്ചന്‍ ഒരുക്കിയ രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ചിത്രമാണ് ചാവേര്‍. കണ്ണൂരിലെ കലുഷിത രാഷ്ട്രീയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നടനും സംവിധായകനുമായ ജോയ് മാത്യുവാണ് ചാവേറിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളേയും ജാതി വിവേചനങ്ങളേയും ദുരഭിമാനക്കൊലയേയുമൊക്കെ പ്രമേയമാക്കിയാണ് എത്തിയിരിക്കുന്നത്. ആദ്യദിനങ്ങളിലെ നെഗറ്റീവ് പബ്ലിസിറ്റിയെ മറികടന്ന് ചിത്രം മികച്ച പ്രതികരണമാണ് ബോക്‌സോഫീസില്‍ നേടുന്നത്.

കുഞ്ചാക്കോ ബോബനും ആന്റണി വര്‍ഗ്ഗീസും അര്‍ജുന്‍ അശോകനും മനോജ് കെയുവും സംഗീതയും സജിന്‍ ഗോപുവും അനുരൂപും ദീപക് പറമ്പോലുമൊക്കെയാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്. താരങ്ങളുടെയെല്ലാം ഇതുവരെ കാണാത്ത ലുക്കാണ് ചിത്രത്തിലുള്ളത്.

ചിത്രത്തിനെ കുറിച്ച് ജയിംസ് ബൈജു പങ്കുവച്ച പോസ്റ്റ് ശ്രദ്ധേയമാകുകയാണ്.
ചിത്രത്തിന്റെ പ്രൊമോഷന്‍ ടീമിനെതിരെയാണ് ബൈജുവിന്റെ പോസ്റ്റ്.
ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങില്‍ പൂര്‍ണമായും പരാജയമായിരുന്നു ചാവേര്‍ എന്നും ബൈജു പറയുന്നു.

മൗത്ത് പബ്ലിസിറ്റി കൊണ്ട് മാത്രം പടം ഹിറ്റാവുന്ന കാലമൊക്കെ കഴിഞ്ഞു.

സിനിമകളുടെ പ്രൊമോഷന്‍ എന്നത് ഇന്നത്തെ കാലത്ത് വളരെ ഇമ്പോര്‍ട്ടന്റായ ഒരു കാര്യമാണ്.

എന്നാല്‍ ചാവേര്‍ എന്ന സിനിമ തിയേറ്ററില്‍ അടപടലം പൊട്ടിയതിന്റെ മെയിന്‍ റീസണ്‍ ആ സിനിമയുടെ പ്രൊമോഷന്‍ ടീമാണെന്ന് ഞാന്‍ പറയും..

ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങില്‍ പൂര്‍ണമായും പരാജയമായിരുന്നു ചാവേര്‍.

ഏതൊരു സിനിമയായാലും റിലീസിന് മുന്‍പ് തന്നെ പടത്തിന്റെ PRO ക്കും ടീമിനും കാണാന്‍ കഴിയും..

ഹൈന്‍സ് എന്നൊരാളാണ് ചാവേറിന്റെ മാര്‍ക്കറ്റിംഗ് വര്‍ക്കുകള്‍ ചെയ്തിരിക്കുന്നത്.

ഓരോ സിനിമയും ടാര്‍ഗറ്റ് ചെയ്യുന്ന ഒരു സെറ്റ് ഓഫ് ഓടിയെന്‍സ് ഉണ്ട്…

അത് മനസിലാക്കി ആ ഓഡിയെന്‍സിലേക്ക് സിനിമയെത്തിക്കുക എന്നത് മാര്‍ക്കറ്റിംഗ് വര്‍ക്ക് ചെയ്യുന്നവരുടെ ജോലിയാണ്..

എന്നാല്‍ ഇവിടെ സംഭവിച്ചത് നോക്കൂ..

ചാവേര്‍ എന്നത് ഒരു പക്കാ ക്ലാസ്സ് സിനിമയാണ്..

എന്നാല്‍ അതിനെ പ്രൊമോട്ട് ചെയ്തത് ഒരു അള്‍ട്രാ മാസ് സിനിമയായിട്ടാണ്..

ലൂസിഫറിന്റെ അപ്പനായിട്ട് വരും ചാവേറെന്നും, അജഗാജന്തരം പോലൊരു വൈബിലുള്ള സിനിമയാണെന്നുമൊക്കെ പറഞ്ഞ് പ്രൊമോട്ട് ചെയ്യുമ്പോ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വാനോളം ഉയരും..

ഇതൊക്കെ പ്രതീക്ഷിച്ച് പടം കാണാന്‍ പോകുന്നവര്‍ വിഡ്ഢികളായി തിരിച്ചു വരികയും ചെയ്യും.

ഒരേ സമയം പ്രേക്ഷകരെയും ആ സിനിമയുടെ മൊത്തം ക്രൂവിനെയും പ്രൊഡ്യൂസറിനെയും വിഡ്ഢികളാക്കുന്ന PRO ടീം.

എന്റെ പൊന്ന് ചാക്കോച്ചാ… ഇത്രയും എക്‌സ്പീരിയന്‍സ് ഒക്കെ ഉള്ള നിങ്ങള്‍
നല്ല സിനിമകളെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന ഇത്തരം കീടങ്ങളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണം…

Nb : ടിനു പാപ്പച്ചന്റ പേര് വച്ച് തള്ളിയാലൊന്നും പടം ഓടില്ല… ഷാജി കൈലാസ് ഒക്കെ പണ്ടേ വിട്ട ടൈപ്പ് മേക്കിങ് ആണ് പുള്ളി വീണ്ടും കൊണ്ട് വന്ന് പരീക്ഷിക്കുന്നത്.. പുതുമ കൊണ്ട് വന്നില്ലെങ്കില്‍ മലയാളികള്‍ നിങ്ങളെയും ഒരു വസന്തമായി തന്നെ വിലയിരുത്തും. എന്നു പറഞ്ഞാണ് ബൈജു പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Trending

To Top