Film News

നിരപരാധിയുടെ ജീവനെടുത്ത് ജീപ്പിനകത്തോടി കയറിയ സംഘത്തില്‍ നമ്മളുമുണ്ട്!!

കാവ്യ ഫിലിം കമ്പനി, അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി, അരുണ്‍ നാരായണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.കണ്ണൂരിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണ

വും എഡിറ്റിംഗും പശ്ചാത്തല സംഗീതവും ഗാനങ്ങളും ചാവേറിന് മികച്ചാഭിപ്രായവും നിറയ്ക്കുന്നുണ്ട്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളാണ് ചിത്രത്തിന്റെ കഥ. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ചുള്ള ലിജോ ജോസ് പെല്ലിശ്ശേരിയുടെ കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. സംവിധാനത്തില്‍ ടിനുവിന്റെ ഗുരു കൂടിയാണ് ലിജോ ജോസ് പെല്ലിശ്ശേരി.

നിരപരാധിയുടെ ജീവനെടുത്ത ശേഷം ജീപ്പിനകത്തോടി കയറിയ സംഘത്തില്‍ നമ്മളുമുണ്ട്. അതിവേഗത്തില്‍ പായുന്ന ഒരു മോട്ടോര്‍ വാഹനത്തിനകത്തിരുന്ന് ബോംബ് സ്‌ഫോടനത്തിന്റെ മുഴക്കവും, ഇരുട്ടും, ചതിയും, മരണവീടിന്റെ അലറിക്കരച്ചിലും ആള്‍ക്കൂട്ടത്തിന്റെ ഇരമ്പവും കടന്ന് മൂടല്‍ മഞ്ഞിലെ ചുവപ്പിനകത്തെ കട്ടച്ചോരയില്‍ വെടിയേറ്റ് വീണവരുടെ ജഡങ്ങള്‍ക്കിടയിലെ ഇരയും വേട്ടക്കാരനും നമ്മുടെ മുന്നില്‍ കെട്ടുപിണഞ്ഞു കിടന്നു. ചാവേര്‍ എന്നാണ് പെല്ലിശ്ശേരി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്.

Trending

To Top