വിജയ് സേതുപതിയുടെ ചിത്രം 100 തവണ കണ്ടു!!! ഒപ്പം അഭിനയിക്കാന്‍ അവസരം ചോദിച്ചു- ജാന്‍വി കപൂര്‍

തമിഴ് താരം വിജയ് സേതുപതിയ്‌ക്കൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തി ബോളിവുഡ് താരം ജാന്‍വി കപൂര്‍. താന്‍ വിജയ് സേതുപതിയുടെ വലിയ ആരാധികയാണെന്നും ജാന്‍വി പറയുന്നു. താന്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ച് അടുത്ത സിനിമയില്‍ എന്തെങ്കിലും…

തമിഴ് താരം വിജയ് സേതുപതിയ്‌ക്കൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തി ബോളിവുഡ് താരം ജാന്‍വി കപൂര്‍. താന്‍ വിജയ് സേതുപതിയുടെ വലിയ ആരാധികയാണെന്നും ജാന്‍വി പറയുന്നു. താന്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ച് അടുത്ത സിനിമയില്‍ എന്തെങ്കിലും അവസരമുണ്ടെങ്കില്‍ വിളിക്കണമെന്നും പറഞ്ഞെന്നും താരം നടി പറയുന്നു.

ബോളിവുഡ് ചിത്രങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ജാന്‍വി കപൂര്‍, ഒരു പ്രശസ്ത തമിഴ് നായകന്റെ സിനിമ 100 തവണ കാണുകയും അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ചോദിക്കുകയും ചെയ്തെന്ന പ്രതികരണമാണ് ശ്രദ്ധേയമായിരിക്കുന്നത്.

‘വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്ത ‘നാനും റൗഡി താന്‍’ എന്ന ചിത്രം കണ്ടതിന് ശേഷമാണ് താരത്തിനോട് ആരാധന കൂടിയത്. ചിത്രം കണ്ട ശേഷം താന്‍
വിജയ് സേതുപതിയെ വിളിച്ചു. ഞാന്‍ നിങ്ങളുടെ ഏറ്റവും വലിയ ആരാധികയാണ്. നിങ്ങളുടെ സിനിമയില്‍ എന്തെങ്കിലും അവസരമുണ്ടെങ്കില്‍ എന്നെ അറിയിക്കൂ, ഞാന്‍ ഓഡിഷനില്‍ പങ്കെടുക്കും എന്നു പറഞ്ഞെന്ന് ജാന്‍വി പറയുന്നു.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബോളിവുഡിലെ മുന്‍നിര നടിമാരുടെ പട്ടികയില്‍ ഇടം നേടാന്‍ ജാന്‍വിയ്ക്കായി. നായികാ പ്രധാന്യമുള്ള കഥാപാത്രങ്ങളിലാണ് ജാന്‍വിയുടെ ഇപ്പോഴത്തെ ശ്രദ്ധ.

നയന്‍താര നായികയായി അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രം ‘കോലമാവ് കോകില’യുടെ ഹിന്ദി റീമേക്കായ ‘ഗുഡ്ലക്ക് ജെറി’യില്‍ കേന്ദ്ര കഥാപാത്രമായത് ജാന്‍വിയാണ്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും ജാന്‍വിയുടെ പ്രകടനത്തിന് മികച്ചാഭിപ്രായമാണ് നിറഞ്ഞത്. മലയാള ചിത്രമായ ‘ഹെലന്റെ’ ഹിന്ദി റീമേക്കായ ‘മിലി’യിലും നായിക ജാന്‍വിയായിരുന്നു,