Film News

അശ്ലീലം കലര്‍ത്താതെ, തെറിവിളി, അധിക്ഷേപം തുടങ്ങിയ സ്ഥിരം പാറ്റേണുകളില്ലാതെ!! ജയ ജയ ജയ ജയ ഹേ!

പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ജയ ജയ ജയ ജയ ഹേ അതിന്റെ ജൈത്രയാത്ര തുടരുകയാണ്. തീയറ്ററില്‍ നിറഞ്ഞോടുന്ന ഈ സിനിമയെ കുറിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഫേസ്ബുക്കില്‍ അദ്ദേഹം ഈ സിനിമയെ കുറിച്ച് എഴുതിയ കുറിപ്പ് നടനും നിര്‍മ്മാതാവുമായ അജു വര്‍ഗീസും ഷെയര്‍ ചെയ്തിരുന്നു, ശരീരത്തിന്റെ നിറം, തുക്കം , ഉയരം തുടങ്ങിയസ്‌കെയിലിലൂടെയുള്ള ബോഡി ഷെയിമിംഗില്ലാത സിനിമ എന്നാണ് ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തെ കുറിച്ച് രാഹുല്‍ കുറിച്ചത്.

ശരീരത്തിന്റെ നിറം, തുക്കം , ഉയരം തുടങ്ങിയ സ്‌കെയിലിലൂടെയുള്ള ബോഡി ഷെയിമിംഗില്ലാത, വാക്കുകൊണ്ടോ, നോട്ടം കൊണ്ടോ, ആംഗ്യം കൊണ്ടോ ഉള്ള അശ്ലീലം കലര്‍ന്ന ദ്വയാര്‍ത്ഥങ്ങളോ, വ്യംഗ്യാര്‍ത്ഥങ്ങളോയില്ലാതെ, തെറിവിളി, അധിക്ഷേപം, ചൊറിച്ചുമല്ലുകള്‍ തുടങ്ങിയ സ്ഥിരം പാറ്റേണില്ലാതെ, ശരീരംകൊണ്ടുള്ള അഭ്യാസങ്ങളും, കാട്ടിക്കൂട്ടലും, കോപ്രായം കാട്ടലും, ഏച്ചുകെട്ടലും കൊണ്ട് പൊറുതിമുട്ടിക്കാതെ, പ്രേക്ഷകരെ കഷ്ടപ്പെടുത്താതെ വളരെ ആയാസ രഹിതമായി കോമഡി സിനിമ ചെയ്യാമെന്നും,

ആ കോമഡി സീക്വന്‍സ് കണ്ടാല്‍ തീയറ്ററാകെ ചിരിച്ചുമറിയുമെന്നും തെളിയിച്ച വിപിന്‍ദാസിനും അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി…ജയഭാരതിയും രാജേഷും തൊട്ട് ഒറ്റ സീനില്‍ ഫ്രെയിമില്‍ കൂടി നടന്നുപോയ താത്ത വരെ മനസ്സില്‍ തങ്ങിനില്ക്കുന്നുണ്ട്…ബേസിലും ദര്‍ശനയും മലയാള സിനിമയില്‍ ഏറെക്കാലം നിലനില്ക്കുന്ന അഭിനേതാക്കളാകും.

നര്‍മ്മത്തിലൂടെ തീവ്രമായ ജന്റര്‍ പൊളിട്ടിക്ക്‌സ് പറയുന്ന നല്ല സിനിമ…. ബാക്കിയൊക്കെ കണ്ടറിയു….ജയ ജയ ജയ ജയ ഹേ എന്നാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ച് പറയുന്നത്. വിപിന്‍ ദാസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തിന് എങ്ങുനിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

Trending

To Top