ആകാശമായവളെ ചേര്‍ത്ത് നിര്‍ത്തി ജയസൂര്യ..! ഫോട്ടോകള്‍ ഏറ്റെടുത്ത് ആരാധകര്‍

മലയാളി സിനിമാ പ്രേമികളുടെ പ്രിയ നടനാണ് ജയസൂര്യ. ഇപ്പോഴിതാ ജയസൂര്യ ഭാര്യ സരിതയോടൊപ്പം പങ്കുവെച്ച ഫോട്ടോകളാണ് ശ്രദ്ധ നേടുന്നത്. മാതൃകാ ദമ്പതികളായ ഇവരുടെ ഫോട്ടോകള്‍ എന്നും ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ഇപ്പോള്‍ ജയസൂര്യ…

മലയാളി സിനിമാ പ്രേമികളുടെ പ്രിയ നടനാണ് ജയസൂര്യ. ഇപ്പോഴിതാ ജയസൂര്യ ഭാര്യ സരിതയോടൊപ്പം പങ്കുവെച്ച ഫോട്ടോകളാണ് ശ്രദ്ധ നേടുന്നത്. മാതൃകാ ദമ്പതികളായ ഇവരുടെ ഫോട്ടോകള്‍ എന്നും ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ഇപ്പോള്‍ ജയസൂര്യ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോയും ശ്രദ്ധ നേടുകയാണ്. രണ്ട് ഫോട്ടോകളാണ് ഏറ്റവും പുതുതായി അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ജയസൂര്യ-സരിത വിവാഹം നടന്നത്. 2004ല്‍ ആണ് ഇവര്‍ ദാമ്പത്യ ജീവിതത്തിലേക്ക് കടക്കുന്നത്.. ഇവരുടെ മക്കളായ അദ്വൈതും വേദയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവര്‍ തന്നെ.. ഭാര്യയോടൊപ്പം ജയസൂര്യ പങ്കുവെച്ച ഫോട്ടോയ്ക്ക് മക്കളായ അദ്വൈതിനേയും വേദയേയും അന്വേഷിച്ച് പലരും കമന്റുകള്‍ പങ്കുവെയ്ക്കുന്നുണ്ട്. സ്‌നേഹം നിറച്ച കമന്റുകളാണ് പ്രിയപ്പെട്ടവരുടെ ഫോട്ടോയ്ക്ക് ആരാധകര്‍ കുറിയ്ക്കുന്നത്.

മിമിക്രി ആര്‍ട്ടിസ്റ്റായി തന്റെ കരിയര്‍ ആരംഭിച്ച ജയസൂര്യയുടെ വളര്‍ച്ചയ്ക്ക് മലയാളി പ്രേക്ഷകര്‍ സാക്ഷിയാണ്.. ഇന്ന് മികച്ച നടനായി മാറിയിരിക്കുകയാണ് അദ്ദേഹം. അഭിനയിക്കുന്ന സിനിമകളില്‍ എല്ലാം ജീവിച്ച് കാണിക്കുന്ന ജയസൂര്യയുടെ വിജയങ്ങള്‍ക്കുള്ള വലിയ ഒരു പങ്കും പങ്കാളി സരിതയ്ക്കുള്ളതാണ്. ഒരു ബിസിനസ് സംരംഭക കൂടിയാണ് സരിത..

സരിത ജയസൂര്യ എന്ന ഡിസൈന്‍ കമ്പനിയാണ് സരിതയുടെ ഉടമസ്ഥയിലുള്ള സ്ഥാപനം. ഭാര്യ ഡിസൈന്‍ ചെയ്തു തരുന്ന വസ്ത്രങ്ങളാണ് താരം അധികവും അണിഞ്ഞ് എത്താറുള്ളത്.