ഫ്‌ളെക്‌സി ടിക്കറ്റ്! ഇനി പകുതി നിരക്കില്‍ സിനിമ കാണാം..!!

കൊവിഡിന് ശേഷം കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുന്ന മലയാള സിനിമാ തീയറ്റര്‍ മേഖലയെ തിരിച്ചുകൊണ്ടുവരാന്‍ പുതിയ പദ്ധതികളുമായി ഫിലീം ചേംബര്‍. ഇനി മുതല്‍ ഫ്‌ളെക്‌സി ടിക്കറ്റ് ഉള്‍പ്പെടെയുള്ള പദ്ധതികളാണ് കൊണ്ടു വരാന്‍ തീരുമാനം ആയിരിക്കുന്നത്. താരതമ്യേന കാണികള്‍…

കൊവിഡിന് ശേഷം കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുന്ന മലയാള സിനിമാ തീയറ്റര്‍ മേഖലയെ തിരിച്ചുകൊണ്ടുവരാന്‍ പുതിയ പദ്ധതികളുമായി ഫിലീം ചേംബര്‍. ഇനി മുതല്‍ ഫ്‌ളെക്‌സി ടിക്കറ്റ് ഉള്‍പ്പെടെയുള്ള പദ്ധതികളാണ് കൊണ്ടു വരാന്‍ തീരുമാനം ആയിരിക്കുന്നത്. താരതമ്യേന കാണികള്‍ കുറയുന്ന ചൊവ്വ, ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ പകുതി നിരക്കില്‍ ടിക്കറ്റ് നല്‍കുന്ന പദ്ധതിയാണ് ഇപ്പോള്‍ ബന്ധപ്പെട്ടവര്‍ ആലോചിക്കുന്നത്.

വെള്ളിയാഴ്ച നടന്ന ഫിലീം ചേംബറിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഈ തീരുമാനം ഉയര്‍ന്ന് വന്നത്. അമ്മ, മാക്ട, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫിയോക്ക്, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളാണ് വെള്ളിയാഴ്ച സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുത്തത്. പ്രവര്‍ത്തി ദിവസങ്ങളായ ചൊവ്വ,ബുധന്‍,വ്യാഴം ദിവസങ്ങളില്‍ ടിക്കറ്റ് നിരക്കുകള്‍ പകുതിയാക്കുന്നത് പക്ഷേ,

നൂന്‍ ഷോ മാറ്റിനി ഷോള്‍ക്ക് മാത്രമായിരിക്കും എന്നാണ് വിവരം. സിനിമാരംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ വിവിധസംഘടനകളിലെ അംഗങ്ങളെ ചേര്‍ത്ത് അച്ചടക്കസമിതി രൂപവത്കരിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. താരങ്ങളുടെ പ്രതിഫലത്തെ കുറിച്ചും കരാര്‍ലംഘനത്തെ കുറിച്ചും യോഗത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. ഇതിനെല്ലാം ശക്തമായ നടപടികള്‍ എടുക്കാനാണ് യോഗത്തില്‍ തീരുമാനം ആയിരിക്കുന്നത്.

അതേസമയം, പുതിയ സിനിമകള്‍ ടെലഗ്രാം പോലുള്ള ആപ്പുകളില്‍ വരുന്നതിന് എതിരെ കോടതിയെ സമീപിക്കാനും തീരുമാനിച്ചതായി ഫിലീം ചേംബര്‍ പ്രസിഡന്റ് ജി. സുരേഷ്‌കുമാര്‍ പറഞ്ഞു.