സംസാര ശേഷിയും കേള്‍വിയുമില്ലാത്ത പെണ്‍കുട്ടിയ്ക്ക് ജോലി നല്‍കി!! ഇന്‍ഡിഗോയെ അഭിനന്ദിച്ച് ജയസൂര്യ

മലയാളത്തിലെ പ്രിയ താരമാണ് നടന്‍ ജയസൂര്യ. സമൂഹമാധ്യമങ്ങളില്‍ സജീവമാണ് താരം. സാമൂഹിക വിഷയങ്ങളിലൊക്കെ അഭിപ്രായങ്ങള്‍ താരം വ്യക്തമാക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റ് സോഷ്യലിടത്ത് ശ്രദ്ധേയമായിരിക്കുകയാണ്. വിമാനക്കമ്പനിയായ ഇന്‍ഡിഗോയെ പ്രശംസിച്ചുകൊണ്ടാണ് ജയസൂര്യ എത്തിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം…

മലയാളത്തിലെ പ്രിയ താരമാണ് നടന്‍ ജയസൂര്യ. സമൂഹമാധ്യമങ്ങളില്‍ സജീവമാണ് താരം. സാമൂഹിക വിഷയങ്ങളിലൊക്കെ അഭിപ്രായങ്ങള്‍ താരം വ്യക്തമാക്കാറുണ്ട്.
ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റ് സോഷ്യലിടത്ത് ശ്രദ്ധേയമായിരിക്കുകയാണ്.

വിമാനക്കമ്പനിയായ ഇന്‍ഡിഗോയെ പ്രശംസിച്ചുകൊണ്ടാണ് ജയസൂര്യ എത്തിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം കുറിച്ചിരിക്കുന്നത്. വിമാനയാത്രക്കിടെ ടിക്കറ്റ് ചെക്കിംഗിനെത്തിയ ഒരു ഗ്രൗണ്ട് സ്റ്റാഫ് പെണ്‍കുട്ടിയുടെ കയ്യിലുണ്ടായിരുന്ന ഒരു ബാഡ്ജ് ശ്രദ്ധയില്‍പ്പെട്ട അനുഭവമാണ് താരം പങ്കിട്ടത്.

‘എനിക്ക് കേള്‍ക്കാനും സംസാരിക്കാനും കഴിയില്ല, എങ്കിലും എനിക്ക് നിങ്ങളെ സഹായിക്കാന്‍ കഴിയും’ എന്നായിരുന്നു ബാഡ്ജില്‍ എഴുതിയിരുന്നത്. ഈ ബാഡ്ജിന്റെ ചിത്രവും പെണ്‍കുട്ടിയുടെ ചിത്രവും സ്റ്റോറിയായി പങ്കിട്ടാണ് ജയസൂര്യ ഇന്‍ഡിഗോയെ അഭിനന്ദിച്ചത്.

ബാഡ്ജ് ശ്രദ്ധയില്‍പ്പെട്ടതോടെ ജയസൂര്യ പെണ്‍കുട്ടിയോട് സംസാരിക്കുകയും
പരിചയപ്പെടുകയും ചെയ്തു. അവരുടെ സമ്മതത്തോടെ ആ അനുഭവം സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ അനുവാദത്തോടെ തന്നെയാണ് അവളുടെ ചിത്രങ്ങള്‍ പകര്‍ത്തിയതെന്നും താരം പറയുന്നു.

ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിക്ക് അവളുടെ സമൂഹത്തിലെ ഉന്നമനത്തിന് സഹായിച്ചതിന് ഇന്‍ഡിഗോയെ അഭിനന്ദിച്ചിരിക്കുകയാണ് താരം. ‘ഇത് വിസ്മയകരമാണ്. ഇന്‍ഡിഗോയ്ക്ക് അഭിനന്ദനങ്ങള്‍’ എന്ന കുറിപ്പോടെയാണ് ജയസൂര്യ ചിത്രങ്ങള്‍ പങ്കുവെച്ചത്.

‘ഇവരും നമ്മളെപ്പോലെ അല്ലെങ്കില്‍ എന്നെപ്പോലെ തന്നെയാണ്. നമ്മുടെ കാഴ്ചപ്പാടിലാണ് അവര്‍ക്കു കുറവുകളുള്ളത്. സത്യത്തില്‍ അവരും മിടുക്കന്മാരും മിടുക്കികളുമാണ്. അവര്‍ നമ്മളെപ്പോലെ തന്നെ ജോലി ചെയ്ത് ജീവിക്കാന്‍ അര്‍ഹതപ്പെട്ടവരും കഴിവുള്ളവരുമാണ്. ആ കഴിവുകള്‍ നമ്മള്‍ കാണാതെ പോകുന്നതാണ് ഏറ്റവും വലിയ കുറവ്. അതാണ് ഇന്‍ഡിഗോ ഇവിടെ കണ്ടെത്തിയത്. ‘ എന്നായിരുന്നു ജയസൂര്യ കുറിച്ചത്.