Connect with us

Hi, what are you looking for?

Film News

സന്തോഷിനെ പൊന്നുപോലെ നോക്കും!!! ആറാട്ടണ്ണനെ ചേര്‍ത്ത് പിടിച്ച് ബാല

നടന്‍ ബാലയും ചെകുത്താന്‍ എന്ന പേരിലുള്ള യൂട്യൂബര്‍ അജു അലക്‌സും തമ്മിലുള്ള വിവാദമാണ് സോഷ്യലിടത്ത് വൈറലാകുന്നത്. യൂടൂബര്‍ക്കെതിരെ ബാല പരാതി നല്‍കിയിരുന്നു. അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയെന്നാരോപിച്ച് അജു അലക്‌സിനെതിരെ ബാല മാനനഷ്ടക്കേസ് നല്‍കിയിരുന്നു.

ചെകുത്താന്‍ എന്ന അജു അലക്സിനെതിരെ താന്‍ കേസ് കൊടുത്തിട്ടുണ്ടെന്നും, 1 കോടി രൂപ ചെകുത്താന്‍ തനിക്ക് തരണമെന്നും ബാലപറഞ്ഞു. ബാല അജുവിന്റെ റൂമിലെത്തി ഭീഷണിപ്പെടുത്തിയതോടെയാണ് പ്രശ്‌നം തുടങ്ങിയത്.

ഇപ്പോഴിതാ ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കിയെ ചേര്‍ത്ത് പിടിച്ചിരിക്കുകയാണ് ബാല. സന്തോഷ് വര്‍ക്കി പാവമെന്നും അയാള്‍ക്ക് ഒരു തെറ്റ് പറ്റിയെന്ന് കരുതി അയാള്‍ മോശം ആളല്ലെന്നും ബാല പറഞ്ഞു. തനിക്കൊപ്പം നില്‍ക്കുന്നവരെ പൊന്നുപോലെ നോക്കുമെന്നും ബാല പറഞ്ഞു. അദ്ദേഹത്തെ ആരും ഉപദ്രവിക്കരുതെന്നും ബാല മാധ്യമങ്ങളോട് പറഞ്ഞു. സന്തോഷ് പറഞ്ഞ വാക്ക് മോശമായിരിക്കും, അദ്ദേഹത്തിന് അബദ്ധം എന്നെ കുറിച്ച് മോശം പറഞ്ഞാലും എന്നെ കത്തിയെടുത്ത് കുത്തിയാലും ഞാന്‍ സഹായിക്കുമെന്നും താരം പറഞ്ഞു.

ചെകുത്താന്റെ മാത്രം പേരിലാണ് കേസ് കൊടുത്തിരിക്കുന്നത്. രണ്ട് കോടതിയുണ്ട്. ഒരു കോടതി നിയമം. ഒരു കോടതി എന്റെ മനസാക്ഷി. ആറാട്ട് അണ്ണന്‍ ഒരു പാവമാണ്. പക്ഷെ അദ്ദേഹത്തിന്റെ വാക്കുകള്‍ വളരെ മോശമായിരുന്നു. പക്ഷെ എന്റെ സ്‌നേഹം ഒരു തുള്ളി പോലും മാറിയിട്ടില്ല. സന്തോഷ് വര്‍ക്കി കൂടെയുണ്ടാകും. അയാളെ ഉപദ്രവിക്കരുത്’, ബാല പറഞ്ഞു.

‘ഞാന്‍ ആശുപത്രിയില്‍ ഇരുന്നപ്പോള്‍ പുള്ളി പറഞ്ഞത് മദ്യപിച്ചിട്ടാണ് എനിക്ക് ലിവര്‍ പോയതെന്നാണ്. എത്ര വേദന ഉണ്ടായിട്ടുണ്ടാകും. നിങ്ങള്‍ എല്ലാ മീഡിയയോടും ഞാന്‍ പറയുന്നു, കണ്ണാല്‍ കാണ്‍പതും പൊയ്, കാതാല്‍ കേള്‍പ്പതു പൊയ്, തീരെ വിശാരിപ്പതെ മെയ്. കണ്ണുകൊണ്ട് കാണുന്നതും കാത് കൊണ്ട് കേള്‍ക്കുന്നതും അല്ല സത്യം. അനേഷിച്ചിട്ട് പറയണം. അതിനുള്ള സമയം ആര്‍ക്കുമില്ല. ലിവര്‍ പ്ലാന്റേഷന്റെ മുന്‍പ് കള്ള് കുടിച്ചിരുന്നു. അതുകൊണ്ടാണോ എന്റെ ലിവര്‍ ഇങ്ങനെ ആയത്. സത്യമായിട്ടും അങ്ങനെ അല്ല. അതിന് പിറകില്‍ ഒരുപാട് കഥകളുണ്ട്’, ബാല വ്യക്തമാക്കി.

You May Also Like