ഷിട്ടുമണിക്ക് ആശംസകള്‍ നേര്‍ന്ന് ജീവ..! പ്രിയ താരങ്ങള്‍ ഇപ്പോള്‍ എവിടെയാണെന്നോ?

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് ജീവ ജോസഫ്. ഇപ്പോള്‍ ബിഗ് സ്‌ക്രീനിലും ശ്രദ്ധ നേടിയ താരത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ഭാര്യയോടൊപ്പം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന വിശേഷമാണ് ജീവ തന്റെ പ്രിയപ്പെട്ട…

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് ജീവ ജോസഫ്. ഇപ്പോള്‍ ബിഗ് സ്‌ക്രീനിലും ശ്രദ്ധ നേടിയ താരത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ഭാര്യയോടൊപ്പം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന വിശേഷമാണ് ജീവ തന്റെ പ്രിയപ്പെട്ട പ്രേക്ഷകരുമായി പങ്കുവെച്ചത്. ഇന്നത്തെ ദിവസത്തില്‍ താന്‍ നന്ദിയുള്ളവനാണ് എന്നാണ് ജീവ ഭാര്യ അപര്‍ണ തോമസിന് ഒപ്പമുള്ള വീഡിയോ പങ്കുവെച്ച് കുറിച്ചത്. വിവാഹ ജീവിതത്തിലെ ഏഴ് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ് അപര്‍ണയും ജീവയും.

ഓരോ ദിവസം കടന്ന് പോകുമ്പോഴും നിന്നെ കൂടുതല്‍ കൂടുതല്‍ സ്‌നേഹിക്കുന്നു ഷിട്ടു.. എന്നാണ് അപര്‍ണയെ കുറിച്ച് വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്ന് ജീവ കുറിച്ചത്. പ്രണയാര്‍ദ്രമായ ഒരു വീഡിയോയും താരം ഇതോടൊപ്പം പങ്കുവെച്ചു. ഇവരുടെ പ്രിയപ്പെട്ട വളര്‍ത്തു നായയേയും വീഡിയോയില്‍ കാണാം. അതേസമയം, ഇത്തവണ ഇരുവരും ഒന്നിച്ച് ഈ വിശേഷ ദിനം ആഘോഷിക്കുന്നത് തായ്‌ലാന്‍ഡില്‍ ആണ് എന്നതാണ് പ്രത്യേകത. ജീവിതത്തിലെ ഈ വിശേഷ ദിനം

ആഘോഷിക്കാന്‍ ഇരുവരും ചേര്‍ന്ന് തായ്‌ലാന്‍ഡ് തിരഞ്ഞെടുക്കുകയായിരുന്നു. യാത്രകളോട് ജീവയ്ക്കും അപര്‍ണയ്ക്കും എന്നും പ്രണയമാണ്.. കഴിഞ്ഞ ദിവസമാണ് അപര്‍ണയുടെ പിറന്നാള്‍ ദിനവും വിവാഹ വാര്‍ഷികവും ആഘോഷിക്കാന്‍ ദമ്പതികള്‍ ഇവിടെ എത്തിച്ചേര്‍ന്നത്.

 

View this post on Instagram

 

A post shared by Aparna Thomas (@aparnathomas)

തായ്‌ലാന്‍ഡില്‍ വെച്ചുള്ള ഫോട്ടോകളും ഇവര്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെയ്ക്കുന്നുണ്ട്. ആര്യ, അശ്വതി ശ്രീകാന്ത്, ശില്‍പ ബാല എന്നിവര്‍ പ്രിയപ്പെട്ട ജീവയ്ക്കും അപര്‍ണയ്ക്കും ആശംസകള്‍ അറിയിച്ച് കമന്റുകള്‍ പങ്കുവെച്ചിട്ടുണ്ട്.