Film News

എനിക്കും ലാലേട്ടനും ഇന്ന് പിറന്നാൾ വ്യത്യസ്ത പോസ്റ്റുമായി വീണ നായർ !!

സിനിമകളിലൂടെയും സീരിയലിലൂടെയും പ്രേക്ഷകർക്ക് ഏറെ പരിചിതമായ താരമാണ് വീണ നായർ, ബിഗ്‌ബോസ് രണ്ടാം സീസണിൽ വീണ എത്തിയിരുന്നു, ഷോയുടെ രണ്ടാം സീസണിൽ അമ്പതു ദിവസങ്ങൾ വീണ പങ്കിട്ടിരുന്നു, വെളളിമൂങ്ങ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം തുടര്‍ന്നും നിരവധി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചിരുന്നു. അടുത്തിടെ ബിഗ് ബോസ് രണ്ടാം സീസണില്‍ പങ്കെടുത്തതിന് പിന്നാലെയാണ് നടി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ബിഗ് ബോസില്‍ അമ്പതിലധികം ദിവസങ്ങള്‍ പിടിച്ചുനിന്ന താരം മികച്ച പ്രകടനം കാഴ്ചവെച്ച ശേഷമാണ് പുറത്തായത്.

veena nair.image

സോഷ്യൽ ലോകത്ത് സജീവമായ താരം പങ്ക് വെക്കുന്ന പോസ്റ്റ് എല്ലാം ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ ലാലേട്ടന്റെ പിറന്നാളിനോട് അടുപ്പിച്ച് താരം പങ്ക് വെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. Happy birthday lalettan and me…ഇങ്ങനെ ഒരു പോസ്റ്റ് ഇടാൻ ഇന്നത്തെ ദിവസം എല്ലാർക്കും പറ്റൂല്ല .ലാലേട്ടന്റെ കട്ട ഫാൻ ആയ എന്നെപ്പോലൊരു സാധാരണകാരിക്ക് ലാലേട്ടൻ ജനിച്ച ദിനത്തിൽ ജനിക്കാൻ സാധിച്ചു ,ആ ദിവസം തന്നെ പിറന്നാൾ ആഘോഷിക്കാൻ പറ്റുക .അത് ഒരു വലിയ സംഭവം തന്നാണ് എനിക്ക്…എന്നെ സമ്മതിക്കണം എന്നായിരുന്നു താരം തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി ആരാധകരുമായി പങ്ക് വെച്ചിരിക്കുന്നത്.

Trending

To Top