അലോപ്പതിയെ തട്ടിപ്പെന്ന് പറഞ്ഞ് അപമാനിച്ച താങ്കള്‍ ഇപ്പോള്‍ ഏത് നാട്ടു മരുന്നാണ് ഉപയോഗിക്കുന്നത്??

മോഹന്‍ലാല്‍-ശ്രീനിവാസന്‍ കോംമ്പായില്‍ നിരവധി ചിത്രങ്ങളാണ് മലയാളി ഇരുകൈയ്യുംനീട്ടി സ്വീകരിച്ചിട്ടുള്ളത്. പക്ഷേ ഇപ്പോഴിതാ ശ്രീനിവാസന്റെ ചില വെളിപ്പെടുത്തലുകള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. മോഹന്‍ലാലും താനും അത്ര നല്ല ബന്ധത്തിലല്ല എന്നാണ് ശ്രീനിവാസന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മരണത്തിന് മുന്‍പ് താന്‍…

മോഹന്‍ലാല്‍-ശ്രീനിവാസന്‍ കോംമ്പായില്‍ നിരവധി ചിത്രങ്ങളാണ് മലയാളി ഇരുകൈയ്യുംനീട്ടി സ്വീകരിച്ചിട്ടുള്ളത്. പക്ഷേ ഇപ്പോഴിതാ ശ്രീനിവാസന്റെ ചില വെളിപ്പെടുത്തലുകള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. മോഹന്‍ലാലും താനും അത്ര നല്ല ബന്ധത്തിലല്ല എന്നാണ് ശ്രീനിവാസന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മരണത്തിന് മുന്‍പ് താന്‍ എല്ലാം വെളിപ്പെടുത്തുമെന്നും ശ്രീനിവാസന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, നിര്‍ണായക വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ ശ്രീനിവാസനോട് ചില ചോദ്യങ്ങള്‍ ചോദിച്ചിരിക്കുകയാണ് ജിതിന്‍ ജോസഫ്. ശ്രീനിവാസന്‍ ഇപ്പോള്‍ പറഞ്ഞിരിക്കുന്നത് career ന്റെ അവസാന കാലത്ത് സിനിമ direction മോഹവുമായി നടന്ന നസീര്‍ സര്‍ നു date കൊടുക്കാതെ നടത്തിച്ചത് മോഹന്‍ലാല്‍ ആണെന്നു. മാത്രവുമല്ല മോഹന്‍ലാലിന്റെ കാപട്യങ്ങള്‍ എല്ലാം വൈകാതെ തന്റെ കഥയില്‍ എഴുതുമെന്നു. ഇത്രയും പറഞ്ഞ ശ്രീനിവാസനോട് ചില ചോദ്യങ്ങള്‍.

1- നസീര്‍ സര്‍ ന്റെ മകന്‍ ഷാനവാസ് ഇന്റര്‍വ്യൂ ഇല്‍ പറഞ്ഞിട്ടുണ്ട് മോഹന്‍ലാലുമൊത്തു ഒരു പടം ചെയ്യാനിരിക്കെ ആണ് അദ്ദേഹം മരണപ്പെട്ടതെന്നു. മോഹന്‍ലാലുമായി നസീര്‍ സര്‍ നു വളരെ അടുപ്പം ഉണ്ടായിരുന്നെന്നും സിനിമ discussions നായി മോഹന്‍ലാല്‍ ഇടയ്ക്കിടെ വീട്ടില്‍ വരുമായിരുന്നെന്നും അദ്ദേഹം പറയുന്നു. സിനിമ ചെയ്യാന്‍ പ്ലാന്‍ ഇല്ലെങ്കില്‍ ലാലേട്ടന്‍ ഇടയ്ക്കിടെ നസീര്‍ സര്‍ ന്റെ വീട്ടില്‍ പോയതെന്തിനു. സിനിമ ചെയ്യാന്‍ ഉദ്ദേശം ഇല്ലെങ്കില്‍ സമയം മെനക്കെടുത്തി discussions നു വീട്ടില്‍ പോകുമോ? അതും പലതവണ

2- മോഹന്‍ലാല്‍ അങ്ങനെ ചെയ്‌തെങ്കില്‍ ഇപ്പോള്‍ പറഞ്ഞത് എന്തുകൊണ്ട് നേരത്തെ വെളിപ്പെടുത്തിയില്ല. ശ്രീനിയുടെ ഒരുപാടു തിരക്കഥകളില്‍ നായകനായിട്ടുള്ള, സിനിമകള്‍ പ്രൊഡ്യൂസ് ചെയ്തിട്ടുള്ള ആളാണ് മോഹന്‍ലാല്‍. അപ്പോളൊന്നും അയാള്‍ക്ക് കുറ്റങ്ങള്‍ ഇല്ലായിരുന്നോ. താങ്കള്‍ മോഹന്‍ലാലിനെതിരെ തിരിയാന്‍ തുടങ്ങിയത് താങ്കളുമായി സിനിമകള്‍ ചെയ്യല്‍ കുറഞ്ഞതിനു ശേഷം അല്ലെ.

3. മോഹന്‍ലാലിന്റെ കാര്യങ്ങള്‍ കഥയില്‍ ഉള്‍പ്പെടുത്തുമെന്നു പറഞ്ഞല്ലോ. രണ്ട് ചെറുപ്പക്കാരുടെ കഥ തട്ടിയെടുത്താണ് നാടോടിക്കാറ്റ് ഉണ്ടാക്കിയതെന്നു താങ്കള്‍ക്കെതിരെ ഉള്ള ഒരു വലിയ ആരോപണമാണ്. അതിന്റെ സത്യാവസ്ഥയും കഥയില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുമല്ലോ

4. പണ്ട് അഭിമുഖത്തില്‍ രാഷ്ട്രീയം ഒരിക്കലും ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞിട്ട് ഇപ്പോള്‍ പറയുന്നു പണ്ട് KSU വും പിന്നീട് ABVP യും ആയിരുന്നെന്നു. താങ്കള്‍ പറയുന്നതില്‍ ഏതു വിശ്വസിക്കണം ഏതു തള്ളണം എന്നതില്‍ ഒരു വ്യക്തത വരുത്തണം
5. അലോപ്പതി ക്കാര്‍ എല്ലാം തട്ടിപ്പാണെന്നു പറഞ്ഞു english മെഡിസിന്‍ discipline നെ മൊത്തത്തില്‍ അപമാനിച്ച താങ്കള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് ഏതു നാട്ടു മരുന്നാണെന്നു ഒന്ന് വ്യക്തമാക്കണം. ഇത്രയും വല്യ രണ്ട് വ്യക്തികള്‍ ഉള്‍പ്പെട്ട വിഷയത്തില്‍ ഒരു ആരോപണം ഉന്നയിക്കുന്ന താങ്കളുടെ വാക്കും പ്രവൃത്തിയും എത്രത്തോളം ചേര്‍ന്ന് പോകുന്നു എന്നറിയാന്‍ വേണ്ടി ചോദിച്ചെന്നു മാത്രം

6. കൂട്ടുകാര്‍ നാലാം കിട തിരക്കഥയുമായി വന്നാല്‍ പോലും date കൊടുക്കുന്ന മോഹന്‍ലാല്‍ താന്‍ ബഹുമാനിച്ചിരുന്ന പ്രേം നസീര്‍ നെ date കൊടുക്കാതെ ബുദ്ധിമുട്ടിച്ചു എന്നാണല്ലോ താങ്കള്‍ പറയുന്നത്. ഇത് വേറെ ആരെ കൊണ്ടെങ്കിലും സ്ഥിതീകരിപ്പിക്കാന്‍ പറ്റുമോ. നസീര്‍ നെ എന്തോ പറഞ്ഞ ഒരാളെ മോഹന്‍ലാല്‍ തല്ലിയെന്നു കേട്ടിട്ടുള്ള എനിക്ക് ഈ ആരോപണം വിശ്വസിക്കാന്‍ നിര്‍വാഹമില്ല. പ്രത്യേകിച്ച്
മോഹന്‍ലാലുമായുള്ള താങ്കളുടെ വിരോധത്തിന്റെ സ്വഭാവവും കാലപ്പഴക്കവും കണക്കിലെടുക്കുബോള്‍. So എന്തെങ്കിലും പ്രൂഫ് ഉണ്ടോ

7. കുറെ കാലമായി പുറകെ നടന്നു ഉപദ്രവിച്ചിട്ടും മോഹന്‍ലാല്‍ ഒന്നും പ്രതികരിക്കാത്തത് / എതിര്‍ത്തു ഒരു വാക്ക് സംസാരിക്കാത്തതാണോ താങ്കളെ വീണ്ടും വീണ്ടും ചൊടിപിക്കുന്നത്?

8. മോഹന്‍ലാല്‍ നസീര്‍ സര്‍ നെ പറ്റി എന്ത് പറഞ്ഞെങ്കിലും, കൂട്ടുകാര്‍ ആയിരുന്ന സമയത്തു തുറന്നു പറയാതെ, തമ്മില്‍ തെറ്റിയപ്പോള്‍ ഒരു പബ്ലിക് platform ഇല്‍ വന്ന് കൂട്ടുകാരന്‍ വിശ്വസിച്ചു പറഞ്ഞ കാര്യങ്ങള്‍ പരസ്യമാക്കി വിഴുപ്പലക്കുന്നത് ശരിയാണെന്നു തോന്നുന്നുണ്ടോ? ഉത്തരങ്ങള്‍ തങ്ങള്‍ ഉടനെ എഴുതാന്‍ പോകുന്ന ബുക്കില്‍ കാണാന്‍ സാധിക്കും എന്ന് വിചാരിക്കുന്നു. എന്നാണ് ജിതിന്‍ കുറിച്ചത്.