Connect with us

Hi, what are you looking for?

Film News

മോഹന്‍ലാലുമായി അത്ര നല്ല ബന്ധമല്ല!!! മരണത്തിന് മുമ്പ് ആ സ്‌നേഹത്തിലെ കാപട്യം വെളിപ്പെടുത്തും- ശ്രീനിവാസന്‍

ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് നീണ്ട ആശുപത്രി വാസത്തിനൊടുവില്‍ സിനിമയില്‍ വീണ്ടും സജീവമാകുകയാണ് ശ്രീനിവാസന്‍. ആശുപത്രി വിട്ടയുടനെ വളരെ ക്ഷീണിച്ച് അവശ നിലയിലായിരുന്നുന്ന ശ്രീനിവാസന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. അതിനിടെയാണ് മഴവില്‍ മനോരമയുടെ പ്രോഗ്രാമിലാണ് ഏറെ നാളുകള്‍ക്ക് ശേഷം ശ്രീനിവാസന്‍ സ്‌ക്രീനിലെത്തിയത്. സ്‌ക്രീനില്‍ വച്ച് താരരാജാവ് മോഹന്‍ലാല്‍ കവിളില്‍ മുത്തം നല്‍കിയാണ് ശ്രീനിവാസനെ വേദിയിലേക്ക് ആനയിച്ചിരുന്നത്. ആ സ്‌നേഹചുംബനത്തിന്റെ ചിത്രം വൈറലായിരുന്നു.

ഇപ്പോഴിതാ ശ്രീനിവാസന്റെ ചില തുറന്നുപറച്ചിലുകള്‍ വൈറലായിരിക്കുകയാണ്. മോഹന്‍ലാലുമായി അത്ര നല്ല ബന്ധമല്ലെന്നാണ് ശ്രീനിവാസന്‍ പറയുന്നത്. മോഹന്‍ ലാല്‍ ഒരു കംപ്ലീറ്റ് ആക്ടറാണ്. എന്നാല്‍ തനിക്ക് അദ്ദേഹവുമായി ഒരുപാട് പ്രശ്നങ്ങളുണ്ടെന്നും ശ്രീനിവാസന്‍ പറഞ്ഞു. ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്‍ വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ വാക്കുകളാണ് സോഷ്യലിടത്ത് വൈറലാകുന്നത്.

മോഹന്‍ലാലിന്റെ കാപട്യത്തെക്കുറിച്ച് താന്‍ പല തവണ തുറന്നു പറഞ്ഞിട്ടുണ്ട്. മരിക്കുന്നതിന് മുമ്പ് അതെല്ലാം തുറന്നെഴുതുമെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.

‘ഡോ സരോജ് കുമാര്‍’ എന്ന സിനിമ ഒരു തരത്തില്‍ മോഹന്‍ലാലിന്റെ സ്പൂഫ് ആയിരുന്നില്ലേ. അത് അദ്ദേഹവുമായുള്ള ബന്ധത്തിനെ ബാധിച്ചിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.അല്ലെങ്കിലും തങ്ങളുടെ ബന്ധം അത്ര മികച്ചതായിരുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അതേസമയം, മമ്മൂട്ടിയുമായുള്ള അടുപ്പത്തെക്കുറിച്ച് ശ്രീനിവാസന്‍ പങ്കുവെച്ചു.
ഒരിക്കല്‍ ഒരു ദിവസം രാത്രിയില്‍ പുതിയ സണ്‍ഗ്ലാസ് ധരിച്ച് മമ്മൂട്ടിയെ കാണാന്‍ പോയി. അദ്ദേഹം ഒരു മത്സരാര്‍ത്ഥിയെ പോലെ തന്നെ നോക്കി നിന്നു എന്ന് ശ്രീനിവാസന്‍ പറഞ്ഞു. മാത്രമല്ല മുറിയിലേക്ക് പോയി 17 സണ്‍ഗ്ലാസുകള്‍ അടങ്ങിയ ഒരു പെട്ടിയുമായാണ് മമ്മൂക്ക തിരിച്ചെത്തിയത്. അതില്‍ അദ്ദേഹത്തിന്റെ സ്റ്റൈലിനെ മറികടക്കാന്‍ ധൈര്യപ്പെടരുതെന്ന് എന്നും മമ്മൂക്ക പറയാതെ പറയുകയായിരുന്നെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.

You May Also Like