Film News

കഥ കൊള്ളാമെന്നു പറഞ്ഞ ജോയ് മാത്യുപിന്നീട്  ലൊക്കേഷനിൽ എത്തി ആ സ്ക്രിപ്റ്റ് വലിച്ചെറിഞ്ഞു, ജാസിക്ക് അലി, വീഡിയോ

ബൈനറി എന്ന ചിത്രം സംവിധാനം ചെയ്യ്ത ജാസിക്ക് അലിയും ടീമും ഇപ്പോൾ നടൻ ജോയ് മാത്യുവിൽ നിന്നും ഉണ്ടായ ഒരു ദുരനുഭവം പങ്കുവെക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. തങ്ങളുടെ ചിത്രത്തിൽ അഭിനയിച്ച ഭൂരിഭാഗം ആളുകളും ചിത്രത്തിന്റെ പ്രമോഷനിൽ പങ്കെടുക്കുകയില്ല എന്നാണ് പറയുന്നത് ബൈനറി ടീം പറയുന്നത്. അതുപോലെ കൈലാഷും, ജോയ് മാത്യുവും ഇതിൽ ഇടപെടുമെന്നും ചിത്രത്തിന്റെ സംവിധായകൻ ജാസിക് അലിയും, സഹ നിർമാതാവ് രാജേഷ് ബാബു എന്നിവർ പറയുന്നു.

ജോയ് മാത്യു ചിത്രത്തിന്റെ പ്രൊമോഷനിൽ പങ്കെടുക്കില്ല എന്നുള്ള പോസ്റ്റ് താൻ ഇട്ടിരുന്നു എന്നും ജാസിക്ക് പറയുന്നു. എന്തിനെക്കുറിച്ചും വിമർശിക്കുന്ന ജോയ് മാത്യു എന്റെ ആ വാക്കുകൾക്ക് ഒരു പ്രതികരണവും നൽകിയിട്ടില്ല. ഷിജോയ് വര്ഗീസും, കൈലാഷും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അവരും പ്രമോഷനിൽ പങ്കെടുത്തില്ല, സിനിമയുടെ മുഴുവൻ പ്രതിഫലവും വാങ്ങിയിട്ടാണ് അവർ അഭിനയിക്കാൻ എത്തിയത്.രണ്ടാം ഷെഡ്യൂളിന്റെ സമയം എത്തി. ആദ്യത്തെ നിർമാതാവ് ജോയ് മാത്യുവിനെ കണ്ടു കഥ കൊള്ളാമെന്നു പറഞ്ഞു.

പക്ഷെ ലൊക്കേഷനിൽ എത്തിയപ്പോൾ ആ കഥ വലിച്ചെറിഞ്ഞു. എന്നിട്ട് പറഞ്ഞു എനിക്കിതു ചെയ്യാൻ പറ്റില്ല, ഈ ഡയലോഗ് എനിക്ക് പറയാൻ വയ്യ.ഈ സ്ക്രിപ്റ്റ് മാറ്റണം എന്ന് പറഞ്ഞാൽ വളരെ ബുദ്ധിമുട്ട് ആണ്. അനീഷ് രവിയും, കൈലാഷും ചേർന്നാണ് സ്ക്രിപ്റ്റ് തിരുത്തി എഴുതിയത്, അതിനു ശേഷം ജോയ് മാത്യു മൂന്നുദിവസം വരുമെന്ന് പറഞ്ഞിട്ട് വന്നത് അരദിവസം. സാമ്പാറിന്റെ അംശം ഉണ്ടെന്ന് പറഞ്ഞു ജോയ് മാത്യുകോസ്റ്റിയൂം ഡിസൈനർ ആയ പെൺകുട്ടിയുടെ മുഖത്ത് ആ വസ്ത്രം വലിച്ചെറിഞ്ഞു.

Trending

To Top