നിഗൂഢത നിറച്ച് ജയസൂര്യയുടെ പോലീസ് ചിത്രം..!! ട്രെയിലര്‍ പുറത്ത്..!!

ജയസൂര്യ എന്ന നടനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ അദ്ദേഹം ജീവിച്ച് കാണിച്ചു തന്ന ഒരുപാട് കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ മനസ്സിലൂടെ മിന്നി മറിയും. മലയാള സിനിമയില്‍ ജയസൂര്യ എന്ന നടന്റെ വളര്‍ച്ച വളരെ പെട്ടെന്ന് ഒന്നും…

ജയസൂര്യ എന്ന നടനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ അദ്ദേഹം ജീവിച്ച് കാണിച്ചു തന്ന ഒരുപാട് കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ മനസ്സിലൂടെ മിന്നി മറിയും. മലയാള സിനിമയില്‍ ജയസൂര്യ എന്ന നടന്റെ വളര്‍ച്ച വളരെ പെട്ടെന്ന് ഒന്നും അല്ലായിരുന്നു. ആദ്യം അവതാരകനായി ടെലിവിഷന്‍ ഷോകളില്‍ എത്തി. പിന്നീട് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും ചെറിയ കഥാപാത്രങ്ങളിലൂടെ സിനിമകളിലും പ്രത്യക്ഷപ്പെട്ട താരം, ഇപ്പോള്‍ മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായി മാറിയിരിക്കുകയാണ്.

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മികച്ച അഭിനയ പ്രകടനം കാഴ്്ച്ചവെച്ച് എത്തുന്ന ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രം ജോണ്‍ ലൂഥറിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അഭിജിത്ത് ജോസഫ് സംവിധാനം നിര്‍വ്വഹിക്കുന്ന ഈ സിനിമയില്‍ പോലീസ് വേഷത്തിലാണ് താരം എത്തുന്നത്. തോമസ് പി മാത്യു ആണ് സിനിമയുടെ നിര്‍മ്മാതാവ്.

സിനിമയുടെതായി പുറത്തിറങ്ങിയ ട്രെയിലറാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ജയസൂര്യ എന്ന നടന്‍ ഒരിക്കല്‍ കൂടി പോലീസ് വേഷത്തില്‍ എത്തുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്. ആ പ്രതീക്ഷകളും ആകാംക്ഷയും ഊട്ടിയുറപ്പിക്കുന്നതാണ് സിനിമയുടേതായി പുറത്തിറങ്ങിയ ട്രെയിലറും.

ജോണ്‍ ലൂഥറിന്റെ ട്രെയിലര്‍ വളരെ ആകാംക്ഷ നിറച്ചാണ് ഒരുക്കിയിരിക്കുന്നത്, വീഡിയോ പുറത്ത് വിട്ടതുമുതല്‍ മികച്ച പ്രേക്ഷക പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.