Connect with us

Hi, what are you looking for?

Film News

“ഞാന്‍ പൊട്ടിത്തെറിക്കാറുണ്ട്..!! ഒരാളുടെ മുന്നില്‍ മാത്രം..!! – സുരഭി ലക്ഷ്മി

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് സുരഭി ലക്ഷ്മി. സിനിമകളില്‍ മികച്ച അഭിനയ പ്രകടനം കാഴ്ച്ച വെയ്ക്കുന്ന താരത്തിനെ തേടി 2016ല്‍ ദേശീയ പുരസ്‌കാരം പോലും എത്തിയിരുന്നു. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് ആയിരുന്നു നടിയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചത്. ടെലിവിഷന്‍ പരമ്പര എം 80 മൂസയിലെ പാത്തു എന്ന കഥാപാത്രമാണ് സുരഭിയെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കി മാറ്റിയത്. ഇപ്പോഴും കൈ നിറയെ സിനിമകളുമായി തന്റെ സിനിമാ ജീവിതം ആസ്വദിക്കുകയാണ് താരം.

കാര്യം കോമഡി കഥാപാത്രങ്ങള്‍ രസകരമായി ചെയ്യും എങ്കിലും താന്‍ ഒരല്‍പം ഗൗരവക്കാരിയാണ് എന്നാണ് നടി പറയുന്നത്. തന്റെ ആ മുഖം അമ്മയ്ക്ക് മാത്രമേ അറിയൂ എന്നും താരം ഒരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്… നടിയുടെ വാക്കുകളിലേക്ക്… പുറത്ത് കോമഡി പറഞ്ഞു നടക്കുന്നത് കൊണ്ട് എല്ലാവരും വിചാരിക്കും ഞാന്‍ വീട്ടില്‍ അങ്ങനെ ആണെന്ന് എന്നാല്‍ ഞാന്‍ നേരെ

തിരിച്ചാണ്. അമ്മക്ക് എന്തെങ്കിലും എന്നോട് പറയാന്‍ തന്നെ പേടിയാണ് ഞാന്‍ അമ്മയോട് പൊട്ടിത്തെറിക്കും. എന്റെ പ്രഷര്‍ ഫുള്‍ ഞാന്‍ അവിടെ ആണ് തീര്‍ക്കാറ്. നിങ്ങള്‍ക്ക് ഒന്ന് എന്റെ അവസ്ഥ മനസിലാക്കികൂടെ എന്ന് ചോദിക്കും .പിന്നെ ഞാന്‍ തന്നെ അവിടെ പോയി എല്ലാം ഒത്തു തീര്‍പ്പാക്കും.

അവര്‍ എന്തു പിഴച്ചു. എന്ത് പറഞ്ഞാലും എന്നെ ഇട്ടിട്ട് എവിടെയും പോകാതെ എന്റെ കൂടെ തന്നെ ഉണ്ടാകും എന്ന് ഉറപ്പണല്ലോ അത് കൊണ്ട് ആണ് അമ്മയോട് ചൂടാകുന്നത് ആ സ്വാതന്ത്യം അമ്മയോട് മാത്രമാണ് ഉള്ളത് എന്നും നടി കൂട്ടിച്ചേര്‍ക്കുന്നു.

 

 

You May Also Like