കാതല്‍ ജ്യോതിക!! മമ്മൂട്ടി ചിത്രത്തില്‍ ജോയിന്‍ ചെയ്ത് താരസുന്ദരി!!

മമ്മൂട്ടിയും തെന്നിന്ത്യന്‍ താരസുന്ദരി ജ്യോതികയും ഏറ്റവും പുതിയ സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്ന വാര്‍ത്ത സിനിമാ പ്രേമികള്‍ക്ക് ഏറെ ആനന്ദം ഉണര്‍ത്തിയ വിശേഷം ആയിരുന്നു, ഇപ്പോഴിതാ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പൂജ കഴിഞ്ഞ സിനിമയുടെ…

മമ്മൂട്ടിയും തെന്നിന്ത്യന്‍ താരസുന്ദരി ജ്യോതികയും ഏറ്റവും പുതിയ സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്ന വാര്‍ത്ത സിനിമാ പ്രേമികള്‍ക്ക് ഏറെ ആനന്ദം ഉണര്‍ത്തിയ വിശേഷം ആയിരുന്നു, ഇപ്പോഴിതാ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പൂജ കഴിഞ്ഞ സിനിമയുടെ സെറ്റിലേക്ക് എത്തിച്ചേര്‍ന്നിരിക്കുകയാണ് നടി ജ്യോതിക. സിനിമയിലേക്ക് ജോയിന്‍ ചെയ്യാന്‍ വേണ്ടി നടി ജ്യോതിക എത്തിച്ചേര്‍ന്ന വിവരം സിനിമയുടെ നിര്‍മ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയാണ് സന്തോഷപൂര്‍വ്വം ആരാധകരുമായി പങ്കുവെച്ചത്.

ജിയോ ബേബി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കാതല്‍. പ്രഖ്യാപനം മുതല്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടിയ സിനിമയുടെ പൂജ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് നടന്നത്. ഇപ്പോഴിതാ സെറ്റിലേക്ക് നടി ജ്യോതികയും എത്തിച്ചേര്‍ന്നിരിക്കുകയാണ്. താര സുന്ദരരി സെറ്റിലേക്ക് വരുന്നതിന്റെ ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ഒക്ടോബര്‍ 20നാണ് മമ്മൂട്ടിയും ജ്യോതികയും ഒന്നിച്ച് എത്തുന്ന ചിത്രത്തിന് തുടക്കം കുറിച്ചത്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജ്യോതിക വീണ്ടുമൊരു മലയാള സിനിമയുടെ ഭാഗമാകുന്നത്. ഈ വാര്‍ത്ത താരത്തിന്റെ ആരാധകരും വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്.

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് വിതരണത്തിന് എത്തിക്കുക… മലയാളത്തിന്റെ മറ്റ് പ്രിയ താരങ്ങളും സിനിമയില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നു. ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു
ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവര്‍ ചിത്രത്തിന്റെ ഭാഗമാകുന്നു. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആദര്‍ഷ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഒരുപോലെ ചിന്തിക്കുന്ന മൂന്നുപേര്‍ ഒന്നിച്ച് ചെയ്യുന്ന സിനിമ എന്നാണ് ജിയോ ബേബി ഈ ചിത്രത്തെ കുറിച്ച് പറഞ്ഞത്. കഥ വായിച്ചപ്പോള്‍ തന്നെ മമ്മൂക്ക ഇതില്‍ നായകനായാല്‍ നന്നായിരിക്കുമെന്ന് തോന്നിയെന്നും.. കഥ കേട്ടപ്പോള്‍ മമ്മൂക്കയ്ക്ക് ഇഷ്ടപ്പെട്ടു എന്നും ജ്യോതികയെ നിര്‍ദേശിച്ചത് മമ്മൂക്കയാണെന്നും ജിയോ ബേബി പറഞ്ഞിരുന്നു.