‘വിവാഹിതയാകാന്‍ താല്‍പര്യമില്ല എന്നൊന്നും ഇന്ന് ഞാന്‍ പറയില്ല’ ഹണി റോസ്

മോഹന്‍ലാല്‍- വൈശാഖ് കൂട്ടുകെട്ടിലെത്തിയ ചിത്രം മോണ്‍സ്റ്റര്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. മോണ്‍സ്റ്ററില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തിയത് ഹണിറോസാണ്. കരിയറിലെ ഏറ്റവും മികച്ച കഥാപത്രം ചെയ്യാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഹണി റോസ്.…

മോഹന്‍ലാല്‍- വൈശാഖ് കൂട്ടുകെട്ടിലെത്തിയ ചിത്രം മോണ്‍സ്റ്റര്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. മോണ്‍സ്റ്ററില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തിയത് ഹണിറോസാണ്. കരിയറിലെ ഏറ്റവും മികച്ച കഥാപത്രം ചെയ്യാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഹണി റോസ്. ചിത്രത്തിനെതിരെ നടക്കുന്ന ഡീഗ്രേഡിംഗിനെതിരെ സംസാരിക്കുകയാണ് ഹണി. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ വിവാഹക്കാര്യത്തെ കുറിച്ചും താരം പറയുന്നുണ്ട്.

ലാല്‍ സാറിന്റെ കഥാപാത്രം രസികനായ ഒരു സിങ് ആണ്. യഥാര്‍ഥ വ്യക്തിക്ക് കഥാപാത്രവുമായി ഒരു ബന്ധവുമില്ല. ഒരു പുകമറ സൃഷ്ടിക്കാന്‍ വേണ്ടിയുള്ള ബഹളമാണ് കഥാപാത്രം ചെയ്യുന്നത്. ആ കഥാപാത്രത്തിന്റെ സംസാരവും രീതികളും ഒരുപാട് വിമര്‍ശിക്കപ്പെടുന്നതായി കാണുന്നു. പടം ഇറങ്ങുന്നതിനു മുന്‍പു തന്നെ വലിയ രീതിയില്‍ ഡീഗ്രേഡിങ് സംഭവിച്ചു. എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നുവെന്നു മനസ്സിലാകുന്നില്ല.

കുടുംബ പ്രേക്ഷകര്‍ നന്നായി ആസ്വദിക്കുന്നു എന്നുപറഞ്ഞ് ഇന്നും കൂടി എനിക്കൊരു ഫോണ്‍ കോള്‍ വന്നിരുന്നു. മനഃപൂര്‍വം ഡീഗ്രേഡ് ചെയ്യുന്നത് കാണുമ്പോള്‍ ഷോക്കിങ് ആയി തോന്നാറുണ്ട്. എത്രയോ ആളുകളുടെ സ്വപ്നവും വലിയൊരു യാത്രയുമാണ് ഒരു സിനിമ. കണ്ടിട്ട് ജെനുവിന്‍ ആയി നല്ലതോ ചീത്തയോ എന്ന് പറയുന്നതില്‍ തെറ്റില്ല, പക്ഷേ കാണുക പോലും ചെയ്യാതെ അഭിനയിച്ചവരെയും അണിയറപ്രവര്‍ത്തകരെയും തെറി വിളിക്കുകയും സിനിമയെ മോശമാക്കി പ്രചരിപ്പിക്കുകയും ചെയ്യുന്നത് എന്തുതരം മാനസികാവസ്ഥയാണെന്നു മനസ്സിലാകുന്നില്ല. സിനിമയുടെ നന്മയല്ല ഇത്തരക്കാരുടെ ഉദ്ദേശ്യമെന്നും വ്യക്തിപരമായ വിദ്വേഷം കാരണം ഒരു സിനിമയെ തകര്‍ത്തു കളയാനുള്ള ലക്ഷ്യമാണ് ഇവര്‍ക്കുള്ളതെന്നും ആര്‍ക്കും മനസ്സിലാകുമെന്നും താരം പറയുന്നു.

ഒരാള്‍ കുറച്ച് അറിയപ്പെട്ടു തുടങ്ങിയാല്‍ അയാള്‍ പണ്ടു പറഞ്ഞ കാര്യങ്ങള്‍ എടുത്ത് വീണ്ടും പ്രചരിപ്പിക്കാന്‍ തുടങ്ങുന്നത് ആള്‍ക്കാരുടെ സ്വഭാവമാണ്. ഇതൊക്കെ ഞാന്‍ എപ്പോള്‍ പറഞ്ഞെന്നു പോലും ഓര്‍മയില്ല. ഒരുപക്ഷേ കരിയറിന്റെ തുടക്കത്തില്‍ അങ്ങനെ പറഞ്ഞിട്ടുണ്ടാകാം. മനുഷ്യരല്ലേ മനോഭാവം മാറുമല്ലോ. വിവാഹിതയാകാന്‍ താല്‍പര്യമില്ല എന്നൊന്നും ഇന്ന് ഞാന്‍ പറയില്ല. പ്രണയമൊന്നും ഇല്ല, എങ്കിലും പ്രണയം ഇഷ്ടമുള്ള ഒരു വ്യക്തിയാണ് ഞാന്‍. എനിക്ക് ഇഷ്ടപ്പെടുന്ന ഒരാള്‍ വന്നാല്‍ ഒരുപക്ഷേ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തേക്കും. നല്ലൊരു പ്രണയ ചിത്രത്തിന്റെ ഭാഗമാകണം എന്നുപോലും എനിക്ക് ആഗ്രഹമുണ്ട്. ഇതുവരെ അങ്ങനെ ഒരു റോള്‍ ചെയ്തിട്ടില്ല. ഒരു മുഴുനീള പ്രണയ ചിത്രത്തില്‍ അഭിനയിക്കണം എന്നത് വലിയ ആഗ്രഹമാണെന്നും നടി കൂട്ടിച്ചേര്‍ത്തു.