ഷാജി കൈലാസിന്റെ കാൽതൊട്ട് വന്ദിച്ച് നടൻ പൃഥ്വിരാജ് !!

ബോക്‌സ് ഓഫീസില്‍ തകര്‍ത്ത പൃഥ്വിരാജിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് കടുവ. ഷാജി കൈലാസിന്റെ മടങ്ങിവരവ് ശരിയ്ക്കും മലയാളി ആഘോഷമാക്കുകയായിരുന്നു കടുവയിലൂടെ. പൃഥ്വിരാജിന്റെ കരിയറിലെ റെക്കോര്‍ഡാണ് കടുവ നേടിയിരിക്കുന്നത്. കടുവാക്കുന്നേല്‍ കുര്യച്ചനായാണ് പൃഥ്വി എത്തിയത്. ഇപ്പോൾ…

ബോക്‌സ് ഓഫീസില്‍ തകര്‍ത്ത പൃഥ്വിരാജിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് കടുവ. ഷാജി കൈലാസിന്റെ മടങ്ങിവരവ് ശരിയ്ക്കും മലയാളി ആഘോഷമാക്കുകയായിരുന്നു കടുവയിലൂടെ. പൃഥ്വിരാജിന്റെ കരിയറിലെ റെക്കോര്‍ഡാണ് കടുവ നേടിയിരിക്കുന്നത്. കടുവാക്കുന്നേല്‍ കുര്യച്ചനായാണ് പൃഥ്വി എത്തിയത്. ഇപ്പോൾ ഈ ചിത്രത്തിന്റെ വിജയത്തോട് അനുബന്ധിച്ചുള്ള അവാർഡ് ധാന ചടങ്ങിൽ എത്തിയതായിരുന്നു നടൻ പൃഥ്വിരാജ്, ഈ വിജയത്തിന്റെ പിന്നിൽ പ്രവർത്തിച്ച വ്യക്തികൾക്ക് നന്ദി പറയുകയും, തന്റെ പ്രൊഡക്ഷൻ കമ്പനിയുടെ വളർച്ചയെക്കുറിച്ചും താരം പറയുകയുണ്ടായി.

ഇപ്പോൾ ഇതിന് ശേഷം സിനിമയുടെ ഭാഗമായ വ്യക്തികൾക്ക് പുരസ്കാരം നൽകുന്ന വേളയിൽ സംവിധയകന്റെ കാൽ തൊട്ട് വന്ദിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ ലോകത്ത് ഇപ്പോൾ വൈറലായി മാറുന്നത്, ഷാജികൈലാസിന് അവാർഡ് നൽകുന്നതിന് മുൻപായിരുന്നു പൃഥ്വിരാജ് കാൽതൊട്ട് വന്ദിച്ചത്. ആദ്യ നാല് ദിനങ്ങളില്‍ മാത്രം 25 കോടിയാണ് ചിത്രം നേടിയത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കടുവ നിര്‍മിച്ചത്. ആദം ജോണിന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേഴ്സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്.