Film News

“പ്രതികാരം എപ്പോഴും വ്യക്തിപരമാണ്” കടുവ ഇറങ്ങുന്നു..!!

കൈനിറയെ സിനിമകളുമായി തന്റെ അഭിനയ ജീവിതത്തില്‍ മുന്നേറുകയാണ് ആരാധകരുടെ പ്രിയപ്പെട്ട നടന്‍ പൃഥ്വിരാജ്. ഒരുപാട് സിനിമകളാണ് പൃഥ്വിരാജ് നായകനായി ഇനി വെള്ളിത്തിരയിലേക്ക് എത്താനുള്ളത്. അതില്‍ പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് കടുവ.

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയാണ് ഇത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. അദ്ദേഹം തന്നെയാണ് ഇത് തന്റെ സോഷ്യല്‍ മീഡിയ വഴി ആരാധകര്‍ക്കായി പങ്കുവെച്ചത്. ”പ്രതികാരം എപ്പോഴും വ്യക്തിപരമാണ്” എന്ന വാചകത്തോട് കൂടിയാണ് പുതിയ പോസ്റ്റര്‍

അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്. സിനിമയുടെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല എങ്കിലും ചിത്രം മെയ് ആദ്യവാരം റിലീസ് ചെയ്യുമെന്നാണ് സൂചന. ഷാജി കൈലാസ് ഒരുക്കുന്ന ഈ ചിത്രത്തില്‍ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്ററും അതിലെ വാക്കുകളും ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ജിനു

എബ്രഹാമാണ്. പൃഥ്വിരാജിന് പുറമെ വലിയൊരു താര നിര തന്നെ ചിത്രത്തില്‍ എത്തുന്നുണ്ട്. ദിലീഷ് പോത്തന്‍, സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, അര്‍ജുന്‍ അശോകന്‍ ,രാഹുല്‍ മാധവ്, സുദേവ് നായര്‍, കൊച്ചുപ്രേമന്‍, സീമ, പ്രിയങ്ക നായര്‍ എന്നിവരും ഈ സിനിമയില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

 

 

Trending

To Top