‘കാവലായി’ കാക്കിപ്പടയിലെ ആദ്യ ഗാനം എത്തി

ഷെബി ചൗഘട് സംവിധാനം നിർവ്വഹിക്കുന്ന പുതിയ സിനിമയാണ് കാക്കിപ്പട. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് കാവലായി എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ബോബി,പ്ലസ് ടു എന്നീ സിനിമകൾക്ക് ശേഷം ഷെബി ചൗഘട്…

ഷെബി ചൗഘട് സംവിധാനം നിർവ്വഹിക്കുന്ന പുതിയ സിനിമയാണ് കാക്കിപ്പട. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് കാവലായി എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ബോബി,പ്ലസ് ടു എന്നീ സിനിമകൾക്ക് ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് കാക്കിപ്പട.

നിരഞ്ജ് മണിയൻ പിള്ള രാജു,ചന്തുനാഥ്, അപ്പാനി ശരത്ത്, മാലാ പാർവ്വതി കുട്ടി അഖിൽ, ആരാധികാ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക്, സിനോജ് വർഗീസ്, സൂര്യാ അനിൽ, പ്രദീപ്, ഷിബുലാബാൻ എന്നിവരും കൂടാതെ പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എസ്.വി.പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെജി വലിയകത്ത് ആണ് ചിത്രം നിർമിക്കുന്നത്. പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ചിത്രം ക്രിസ്തുമസ് റിലീസായി എത്തും.

ഒരു കുറ്റവാളിയിൽ നിന്ന് പൊലീസിലേക്കുള്ള അന്വേഷണത്തിന്റെ രീതിയാണ് ഈ സിനിമ പറയുന്നത്. സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് സംവിധായകൻ ഷെബി ചൗഘട് തന്നെയാണ് . പ്രശാന്ത് കൃഷ്ണും റോണി റാഫേലും സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ബാബു രത്നം എഡിറ്റിംഗ് നിർവ്വഹിക്കുമ്പോൾ സംഗീതം ജാസി ഗിഫ്റ്റും നിർവ്വഹിക്കുന്നു.