കാമുകിയുമായുള്ള ചിത്രം പങ്കുവെച്ച് കാളിദാസ്, സർപ്രൈസ് പുറത്ത് വിട്ട് താരം

താര പുത്രന്മാരെ നമുക്ക് മലയാളികൾക്ക് ഏറെ പ്രിയമാണ്, അവരുടെ വിശേഷങ്ങൾ ഇപ്പോഴും നമ്മൾ തിരയാറുമുണ്ട്, അവരിൽ പ്രധാനികളിലൊരാളാണ് കാളിദാസ് ജയറാം. ബാലതാരമായി അമ്പരപ്പിച്ച താരപുത്രന്‍ ഭാവിയില്‍ സിനിമയിലേക്ക് തിരിച്ചുവരുമെന്ന് ആരാധകര്‍ അന്നേ ഉറപ്പിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക്…

താര പുത്രന്മാരെ നമുക്ക് മലയാളികൾക്ക് ഏറെ പ്രിയമാണ്, അവരുടെ വിശേഷങ്ങൾ ഇപ്പോഴും നമ്മൾ തിരയാറുമുണ്ട്, അവരിൽ പ്രധാനികളിലൊരാളാണ് കാളിദാസ് ജയറാം. ബാലതാരമായി അമ്പരപ്പിച്ച താരപുത്രന്‍ ഭാവിയില്‍ സിനിമയിലേക്ക് തിരിച്ചുവരുമെന്ന് ആരാധകര്‍ അന്നേ ഉറപ്പിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും ഇതിനകം തന്നെ താരപുത്രന്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രം കൂടിയായിരുന്നു ഇത്.  അച്ഛനെപ്പോലെ തന്നെ മിമിക്രിയിലും താല്‍പര്യമുണ്ട് കാളിദാസിന്. തമിഴകത്തിന്റെ പ്രിയ താരങ്ങളായ കമല്‍ഹാസന്‍, വിജയ് സൂര്യ തുടങ്ങിയവരെ വളരെ നന്നായി അനുകരിക്കാറുണ്ട് ഈ താരം. ബാലതാരമായി തിളങ്ങിയ താരം എബ്രിഡ് ഷൈന്റെ പൂമരം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ നായകനായി അരങ്ങേറ്റ കുറിച്ചത്.

മലയാളത്തില്‍ മാത്രമല്ല തമിഴിലും ഇതിനകം തന്നെ താരപുത്രന്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.  കാളിദാസ് നായകനായ പാവകളി ചിത്രം നെറ്ഫ്ലിക്സിൽ വളരെ മികച്ച പ്രതികരണം ആയിരുന്നു ലഭിച്ചത്, സുധ കൊങ്കര സംവിധാനം ചെയ്ത തങ്കം എന്ന ചിത്രത്തില്‍ സത്താര്‍ എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയായാണ് കാളിദാസ് വേഷമിട്ടത്. താരത്തിന്റെ അഭിനയത്തെ പ്രകീര്‍ത്തിച്ച്‌ നിരവധി പേരാണ് രംഗത്തെത്തിയത്.  സോഷ്യൽ മീഡിയയിൽ സജീവമായ കാളിദാസ് പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം ഏറെ ശ്രദ്ധേ നേടാറുണ്ട്,

തന്റെ കുടുംബത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചും കാളിദാസ് എത്താറുണ്ട്, ഇപ്പോൾ താൻ പുതിയതായി അഭിനയിക്കുന്ന ഒരു പരസ്യ ചിത്രത്തിൻറെ വരവറിയിച്ചു കൊണ്ട് താരം ഒരു പോസ്റ്റ് ഷെയർ ചെയ്തിരിക്കുകയാണ്. ഗ്രാൻഡിയോസ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന പരസ്യ ചിത്രത്തിലാണ് കാളിദാസ് ജയറാം അഭിനയിക്കുന്നത്, പരസ്യത്തിൽ ലവ് സീനിലാണ് കാളിദാസ് അഭിനയിക്കുന്നത്, റൊമാന്റിക് ആയി രണ്ടുപേരും ഇരിക്കുന്ന ചിത്രം ആണിത്, താരം ചിത്രം പങ്കുവെച്ഛ് നിമിഷങ്ങൾക്കുള്ളിൽ തന്നെ ഇത് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്, നിരവധി പേരാണ് ചിത്രത്തിന് കമെന്റുമായി എത്തുന്നത്, ഇതിനു മുൻപും കാളിദാസ് പരസ്യങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.  അത് വലിയ വിജയം ആയിരുന്നു