ആ കത്തുകൾ ഒക്കെ വായിച്ചത് അവരാണ്, ശങ്കറിനെ വിവാഹം കഴിക്കാത്തതിന്റെ കാരണം വ്യക്‌തമാക്കി മേനക

ഒരു കാലത്ത് മലയാളം സിനിമയിൽ ഏറെ തിളങ്ങി നിന്ന താര ജോഡികൾ ആണ് മേനകയും ശങ്കറും, ഇരുവരുടെയും ജോഡിയിൽ നിരവതി സിനിമകൾ ആണ് പുറത്തിറങ്ങിയത്, ഈ ജോഡികളെ ഇഷ്ടമുള്ള നിരവധി പ്രേക്ഷകർ ഉണ്ടായിരുന്നു, ഇപ്പോഴും…

ഒരു കാലത്ത് മലയാളം സിനിമയിൽ ഏറെ തിളങ്ങി നിന്ന താര ജോഡികൾ ആണ് മേനകയും ശങ്കറും, ഇരുവരുടെയും ജോഡിയിൽ നിരവതി സിനിമകൾ ആണ് പുറത്തിറങ്ങിയത്, ഈ ജോഡികളെ ഇഷ്ടമുള്ള നിരവധി പ്രേക്ഷകർ ഉണ്ടായിരുന്നു, ഇപ്പോഴും മേനകക്കും  ശങ്കറിനും ഫാൻസ്‌ ഏറെയാണ്, ശങ്കറുമായി അടുത്ത സൗഹൃദം ആയിരുന്നു മേനകക്ക്, പിന്നീട് മേനക സുരേഷ് കുമാറിനെയാണ് മേനക വിവാഹം കഴിച്ചത്, ഇരുവരുടെയും മകൾ കീർത്തി സിനിമയിൽ സജീവമാണ് ഇപ്പോൾ, നിരവധി സിനിമകളാണ് കീർത്തി ഇതിനോടകം ചെയ്തത്, മികച്ച നടിക്കുള്ള ദേശീയ അവാർഡും കീർത്തി സ്വന്തമാക്കി, മേനക ഇപ്പോൾ സിനിമയിൽ സജീവമല്ല. ഇപ്പോൾ ശങ്കറിനെ വിവാഹം കഴിക്കാത്ത കാര്യം തുറന്നു പറഞ്ഞരിക്കുകയാണ് മേനക. താന്‍ അഭിനയം നിര്‍ത്തിയതിന് ശേഷമാണ് ശങ്കറുമായില്ല ജോഡി ആളുകൾക്ക് വളരെ ഇഷ്ടമാണെന്ന് ഞാൻ അറിഞ്ഞത്ത് എന്ന് മേനക പറയുന്നു.

സുരേഷേട്ടനെ എല്ലാവരും പ്രാകുന്ന ഒരു കാലം ഉണ്ടായിരുന്നു. അന്ന് എനിക്ക് ഒരുപാട് കത്തുകൾ വരുമായിരുന്നു, അതൊക്കെ സുരേഷേട്ടനും ശങ്കറും കൂടി എന്റെ വീട്ടില്‍ ഒന്നിച്ചിരുന്നാണ് വായിക്കുന്നത്. അതിനകത്ത് മുഴുവനും സുരേഷേട്ടാ നിങ്ങള്‍ പിന്മാറണം. മേനകയെ കെട്ടേണ്ടത് നിങ്ങളല്ല, ശങ്കറേട്ടനാണ് കെട്ടേണ്ടത്. ഇവര്‍ തന്നെ അത് വായിക്കും. അന്നെനിക്ക് അത്രത്തോളം ഫാന്‍സ് ഉണ്ടായിരുന്നു. കാലങ്ങള്‍ക്ക് ശേഷം അമ്മയ്ക്കായി എന്ന് പറഞ്ഞൊരു സീരിയലില്‍ ഞാന്‍ അഭിനയിച്ചു. അപ്പോള്‍ ഒരാള്‍ ശങ്കരേട്ടന്‍ വന്നില്ലേ എന്ന് ഓടി വന്ന് ചോദിച്ചു. അങ്ങനൊരു ജോഡി കിട്ടുക എന്നത് ഭാഗ്യമാണ് എന്നും മേനക പറയുന്നു.

അന്ന് ഞങ്ങൾ അഭിനയിക്കുന്നതിനെക്കുറിച്ച് ഡിസ്കസ് ഒന്നും ചെയ്യില്ലായിരുന്നു, ഞങ്ങൾക്ക് വരുന്ന സിനിമ ഞങ്ങൾ ചെയ്യും അത്രേ ഉള്ളു. ആരാധകരുടെ എല്ലാം ആവിശ്യം ഞങ്ങൾ വിവാഹം കഴിക്കണം എന്നതായിരുന്നു എന്ന് മേനക പറയുന്നു, എന്നാൽ ഞങ്ങൾ അടുത്ത സുഹൃത്തുക്കൾ മാത്രമാണ്, ഇപ്പോഴും അങ്ങനെ തന്നെയാണ് എന്നാണ് മേനക പറയുന്നത് വളരെ കംഫര്‍ട്ടബിള്‍ ആയിട്ടുള്ള മനുഷ്യനാണ് ശങ്കര്‍. പിന്നെ സുരേഷേട്ടന്റെ ഫ്രണ്ടാണ്. അതുകൊണ്ട് എനിക്ക് കുറച്ച് കൂടി കംഫര്‍ട്ട് ആയിരുന്നു എന്നും മേനക പറയുന്നു