അമ്മയുടെ സ്‌നേഹം അമൂല്യം… സന്തോഷം പങ്കുവെച്ച് കാളിദാസ് ജയറാം..!!

താരകുടുംബങ്ങളിലെ ഓരോ വിശേഷങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായി മാറാറുണ്ട്. പ്രിയപ്പെട്ട താരങ്ങളുടെ വിവാഹം, ജന്മദിനം എന്നിവയെല്ലാം സോഷ്യല്‍ മീഡിയയും ആഘോഷിക്കുന്ന കാര്യങ്ങളാണ്. ഇപ്പോഴിതാ മലയാളി സിനിമാ പ്രേമികളുടെ എക്കാലത്തേയും പ്രിയ നടി പാര്‍വ്വതി ജയറാമിന്റെ ജന്മദിനമാണ്…

താരകുടുംബങ്ങളിലെ ഓരോ വിശേഷങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായി മാറാറുണ്ട്. പ്രിയപ്പെട്ട താരങ്ങളുടെ വിവാഹം, ജന്മദിനം എന്നിവയെല്ലാം സോഷ്യല്‍ മീഡിയയും ആഘോഷിക്കുന്ന കാര്യങ്ങളാണ്. ഇപ്പോഴിതാ മലയാളി സിനിമാ പ്രേമികളുടെ എക്കാലത്തേയും പ്രിയ നടി പാര്‍വ്വതി ജയറാമിന്റെ ജന്മദിനമാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ ആഘോഷമായി മാറിയത്. മക്കളായ നടന്‍ കാളിദാസനും മാളവികയും അമ്മയ്ക്ക് ആശംസകള്‍ അറിയിച്ച് രംഗത്ത് എത്തി.

അമ്മയോടൊപ്പമുള്ള ഫോട്ടോകള്‍ പങ്കുവെച്ചാണ് പാര്‍വ്വതിയ്ക്ക് മകനും നടനുമായ കാളിദാസ് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്ന രണ്ട് ഫോട്ടോകളാണ് കാളിദാസ് പങ്കുവെച്ചത്. ഈ ഫോട്ടോയും കുറിപ്പുമാണ് ഇപ്പോള്‍ മലയാളികളുടെ ഹൃദയം തൊടുന്നത്. മകനും അമ്മയും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ ആഴം ഈ ഫോട്ടോയിലൂടെ തന്നെ മനസ്സിലാകും എന്നാണ് ആരാധകര്‍ പറയുന്നത്.

ഫോട്ടോകള്‍ പങ്കുവെച്ച് കാളിദാസ് കുറിച്ച് വരികളും ആരാധകരുടെ ഹൃദയം കവരുകയാണ്. അമ്മയുടെ സ്‌നേഹമാണ് എനിക്ക് ഏറ്റവും അമൂല്യം, എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്. കാളിദാസ് പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റിനടിയില്‍ ഒരുപാട് പേരാണ് പാര്‍വ്വതിയ്ക്ക് ആശംസകള്‍ അറിയിച്ച് എത്തുന്നത്. മകള്‍ മാളവിക ജയറാമും തന്റെ പ്രിയകൂട്ടുകാരിയും സ്‌നേഹനിധിയുമായ അമ്മയ്ക്ക് ആശംസകള്‍ അറിയിച്ച് രംഗത്ത് വന്നിരുന്നു.

മലയാളത്തിന്റെ ഒരുകാലത്തെ മിന്നും താരമായിരുന്ന പാര്‍വ്വതി നടന്‍ ജയറാമിനെ വിവാഹം ചെയ്തതോടെ പിന്നീട് അഭിനയ ജീവിതത്തില്‍ നിന്ന് മാറി നില്‍ക്കുകയാണ്. താരം ഇനി തിരിച്ചുവരുമോ എന്ന് ആരാധകര്‍ ഇന്നും ചോദിക്കുന്നുണ്ട്. മകനും നടനുമായ കാളിദാസും , ജയറാമും സിനിമാ രംഗത്ത് സജീവമാണെങ്കിലും മാളവികയ്ക്ക് സ്‌പോര്‍ട്‌സ് മേഖലയോടാണ് കമ്പം.