വാലന്റീനോ വസ്ത്രത്തിനുള്ളില്‍ ഹോട്ടായി കങ്കണ; ചിത്രങ്ങള്‍ വൈറലാകുന്നു

വസ്ത്രത്തില്‍ ഫാഷന്‍ പരീക്ഷണങ്ങള്‍ നടത്തുന്നയാളാണ് ബോളിവുഡ് നടി കങ്കണ റണൗട്ട്. ഒടിടി റിയാലിറ്റി ഷോ ലോക്കപ്പിനു വേണ്ടി പുതിയ പരീക്ഷണവുമായി എത്തിയിരിക്കുകയാണ് താരം. അവതാരക എന്ന നിലയില്‍ കങ്കണയുടെ ആദ്യ ശ്രമമാണ് ലോക്കപ്. തന്യാ…

kangana-ranaut-hot-look-viral

വസ്ത്രത്തില്‍ ഫാഷന്‍ പരീക്ഷണങ്ങള്‍ നടത്തുന്നയാളാണ് ബോളിവുഡ് നടി കങ്കണ റണൗട്ട്. ഒടിടി റിയാലിറ്റി ഷോ ലോക്കപ്പിനു വേണ്ടി പുതിയ പരീക്ഷണവുമായി എത്തിയിരിക്കുകയാണ് താരം. അവതാരക എന്ന നിലയില്‍ കങ്കണയുടെ ആദ്യ ശ്രമമാണ് ലോക്കപ്. തന്യാ ഘവ്രി സ്‌റ്റൈല്‍ ചെയ്ത വാലന്റീനോ വസ്ത്രം ധരിച്ചുള്ള ചിത്രങ്ങളാണ് കങ്കണ പങ്കുവച്ചത്. പ്ലന്‍ജിങ് നെക്ലൈനും ഹൈ സ്ലിറ്റുമുള്ള വസ്ത്രമാണിത്. വൈലറ്റ് നിറത്തില്‍ തിളക്കം കാണാം. വൈലറ്റ് ഐ ഷാഡോ ആണ് മേക്കപ്പിലെ ഹൈലൈറ്റ്. മിഡില്‍ പാര്‍ട്ടഡ് ബണ്‍ ഹെയര്‍ സ്‌റ്റൈല്‍ ആണ് പരീക്ഷിച്ചത്. ഒരു ചെയിന്‍ ആക്‌സസറൈസ് ചെയ്തു.

 

View this post on Instagram

 

A post shared by Kangana Ranaut (@kanganaranaut)

ഒടിടിയില്‍ ഷോ മികച്ച രീതിയില്‍ നടക്കുമ്പോള്‍ സ്വന്തം പ്രകടനത്തെ പുകഴ്ത്തിയും മറ്റ് താരങ്ങളെ പരിഹസിച്ചും താരം രംഗത്ത് എത്തിയിരിക്കുകയാണ്. ഷാരൂഖ് ഖാന്‍, അക്ഷയ് കുമാര്‍, പ്രിയങ്ക ചോപ്ര, രണ്‍വീര്‍ സിംഗ് എന്നിവരില്‍ നിന്ന് എല്ലാം വ്യത്യസ്തമായി താന്‍ ഒരു ‘സൂപ്പര്‍സ്റ്റാര്‍ ഹോസ്റ്റ്’ ആണെന്നാണ് കങ്കണ പറയുന്നത്. നടി തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലാണ് താരം പരാമര്‍ശവുമായി എത്തിയത്. എസ്ആര്‍കെ, അക്ഷയ് കുമാര്‍, പ്രിയങ്ക ചോപ്ര, രണ്‍വീര്‍ സിംഗ് തുടങ്ങി നിരവധി അഭിനേതാക്കള്‍ അവതരണത്തില്‍ ശ്രമങ്ങള്‍ നടത്തി. അവര്‍ക്ക് വിജയകരമായ കരിയര്‍ ഉണ്ടായിരിക്കാം, പക്ഷേ അവര്‍ ഹോസ്റ്റിംഗില്‍ പരാജയപ്പെട്ടു. ഇതുവരെ അമിതാഭ് ബച്ചനും സല്‍മാന്‍ ഖാനും കങ്കണ റണാവത്തും മാത്രമേ സൂപ്പര്‍ സ്റ്റാര്‍ ഹോസ്റ്റെന്ന പട്ടത്തിന് അര്‍ഹരായിട്ടുള്ളു. അസൂയാലുക്കള്‍ നിറഞ്ഞ സിനിമാ മാഫിയ തന്നെയും ഷോയെയും അപകീര്‍ത്തിപ്പെടുത്താന്‍ എല്ലാം ചെയ്യുന്നുണ്ടെന്നും അവര്‍ ആരോപിക്കുന്നു. ഈ തലമുറയിലെ ഒരേയൊരു വിജയകരമായ ഹോസ്റ്റാകാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.