ലോകേഷ് കനകരാജിന് ഉലകനായകന്റെ കത്ത്…! നന്‍ട്രി ആണ്ടവരേ…!!

വിക്രം സിനിമ ഒരു വലിയ ഹിറ്റായി മാറിയതോടെ സംവിധായകന്‍ ലോകേഷ് കനകരാജിന് സ്വന്തം കൈപ്പടയിലുള്ള കത്ത് നല്‍കി ഉലക നായകന്‍ കമല്‍ഹാസന്‍. തന്റെ ആരാധകരില്‍ ഒരാള്‍ സിനിമാ ലോകത്തെ മുന്‍നിര പ്രതിഭയായതില്‍ തനിക്ക് വളരെ…

വിക്രം സിനിമ ഒരു വലിയ ഹിറ്റായി മാറിയതോടെ സംവിധായകന്‍ ലോകേഷ് കനകരാജിന് സ്വന്തം കൈപ്പടയിലുള്ള കത്ത് നല്‍കി ഉലക നായകന്‍ കമല്‍ഹാസന്‍. തന്റെ ആരാധകരില്‍ ഒരാള്‍ സിനിമാ ലോകത്തെ മുന്‍നിര പ്രതിഭയായതില്‍ തനിക്ക് വളരെ അധികം സന്തോഷമുണ്ടെന്നാണ് കത്തിലെ വാക്കുകളത്രെ.

ഒരു സംവിധായകന്‍ എന്ന നിലയില്‍ താങ്കളുടെ നേട്ടങ്ങള്‍ വിവരിക്കാന്‍ വാക്കുകളില്ലെന്നും കത്തില്‍ കമല്‍ ഹാസന്‍ കുറിച്ചിട്ടുണ്ടത്രെ. ലൈഫ് ടൈം സെറ്റില്‍മെന്റ് എന്ന് കുറിച്ചുകൊണ്ടാണ് ലോകേഷ് കമല്‍ഹാസന്‍ നല്‍കിയ ഈ കത്ത് തന്റെ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്.

അദ്ദേഹം അയച്ച ഈ കത്ത് വായിച്ച് താന്‍ വികാരഭരിതനായെന്നും അത് വാക്കുകളിലൂടെ പറയാന്‍ സാധിക്കില്ലെന്നും ലോകേഷ് കുറിയ്ക്കുന്നു… നന്‍ട്രി ആണ്ടവരേ.. എന്നാണ് ലോകേഷ് കനകരാജ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചിരിക്കുന്നത്.

വിക്രം സിനിമ വലിയ ഉയരങ്ങള്‍ കീഴടക്കി കൊണ്ടിരിക്കുമ്പോഴാണ് ലോകേഷിനെ പ്രശംസിച്ച് ഇത്തരം ഒരു കത്ത് കമല്‍ഹാസന്‍ കൈമാറിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രമായ സിനിമ പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയിരുന്നു.

കമല്‍ഹാസന് പുറമെ വിജയ് സേതുപതി, സൂര്യ, എന്നിവരും മലയാള സിനിമയുടെ അഭിമാന താരങ്ങളായ ഫഹദ് ഫാസില്‍, നരേന്‍, കാളിദാസ് ജയറാം എന്നിവരും വിക്രത്തില്‍ അണിനിരന്നിരുന്നു. ആരാധകരുടെ പ്രതീക്ഷകള്‍ക്ക് അപ്പുറം പോയൊരു സിനിമയായിരുന്നു വിക്രം എന്ന് തന്നെ ഈ സിനിമയെ കുറിച്ച് പറയാം.