പെരിയാറിന്റെ പ്രതിമ തകര്‍ക്കാന്‍ ആഹ്വാനം!!! സംഘട്ടന സംവിധായകന്‍ കനല്‍ കണ്ണന്‍ അറസ്റ്റില്‍

സാമൂഹ്യ പരിഷ്‌കര്‍ത്താവായ പെരിയാറിന്റെ പ്രതിമ തകര്‍ക്കാന്‍ ആഹ്വാനം ചെയ്തതിന് തമിഴ് സംഘട്ടന സംവിധായകന്‍ കനല്‍ കണ്ണന്‍ അറസ്റ്റില്‍. തന്തൈ പെരിയാര്‍ ദ്രാവിഡര്‍ കഴകത്തിന്റെ പരാതിയില്‍ ചെന്നൈ സൈബര്‍ക്രൈം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി…

സാമൂഹ്യ പരിഷ്‌കര്‍ത്താവായ പെരിയാറിന്റെ പ്രതിമ തകര്‍ക്കാന്‍ ആഹ്വാനം ചെയ്തതിന് തമിഴ് സംഘട്ടന സംവിധായകന്‍ കനല്‍ കണ്ണന്‍ അറസ്റ്റില്‍. തന്തൈ പെരിയാര്‍ ദ്രാവിഡര്‍ കഴകത്തിന്റെ പരാതിയില്‍ ചെന്നൈ സൈബര്‍ക്രൈം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി പുതുച്ചേരിയില്‍ വെച്ചാണ് അറസ്റ്റ് നടന്നത്.

ഹിന്ദു മുന്നണിയുടെ ആര്‍ട്ട് ആന്റ് കള്‍ച്ചര്‍ വിഭാഗത്തിന്റെ പ്രസിഡന്റുകൂടിയാണ് കനല്‍ കണ്ണന്‍. ശ്രീരംഗത്തെ ശ്രീരംഗനാഥ ക്ഷേത്രത്തിന് പുറത്തുള്ള പെരിയാര്‍ പ്രതിമ തകര്‍ക്കാന്‍ ഈ അടുത്ത് നടത്തിയ പ്രസംഗത്തില്‍ കനല്‍ കണ്ണന്‍ ആഹ്വാനം ചെയ്തിരുന്നു. ഇത് വിവാദമായതോടെയാണ് നടപടി.

ക്ഷേത്രത്തിന് എതിര്‍വശത്തായി ദൈവം ഇല്ലെന്ന് പറഞ്ഞയാളുടെ പ്രതിമയാണ് സ്ഥാപിച്ചിരിക്കുന്നതെന്നായിരുന്നു കനല്‍ കണ്ണന്റെ വിവാദ പരാമര്‍ശം.

ഒരു ലക്ഷത്തോളം ഹിന്ദു വിശ്വാസികള്‍ ആരാധനയ്ക്കായി എത്തുന്ന ക്ഷേത്രമാണ് ശ്രീരംഗനാഥര്‍ ക്ഷേത്രം.