ശരീരത്തിന് മാത്രമാണ് അസുഖം ബാധിച്ചിരിക്കുന്നത്..മനസ്സിനല്ല! തിരിച്ചെത്തി കങ്കണ റണൗത്ത്!

ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് കങ്കണയുടെ എമര്‍ജന്‍സി എന്ന് പേരിട്ടിരിക്കുന്ന സിനിമ. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ താരത്തിന് ഡങ്കിപ്പനി പിടിപെട്ടിരുന്നു. ഇപ്പോഴിതാ വിശ്രമത്തിന് ശേഷം കങ്കണ വീണ്ടും സെറ്റിലേക്ക് തിരിച്ചെത്തിയ വാര്‍ത്തകളാണ് ആരാധകര്‍…

ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് കങ്കണയുടെ എമര്‍ജന്‍സി എന്ന് പേരിട്ടിരിക്കുന്ന സിനിമ. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ താരത്തിന് ഡങ്കിപ്പനി പിടിപെട്ടിരുന്നു. ഇപ്പോഴിതാ വിശ്രമത്തിന് ശേഷം കങ്കണ വീണ്ടും സെറ്റിലേക്ക് തിരിച്ചെത്തിയ വാര്‍ത്തകളാണ് ആരാധകര്‍ ആഘോഷമാക്കുന്നത്. കങ്കണ വീണ്ടും സെറ്റില്‍ എത്തിയ വാര്‍ത്ത സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് പുറത്ത് വിട്ടത്.

കങ്കണയുടെ തന്നെ സംവിധാനത്തിലും നിര്‍മ്മാണത്തിലുമാണ് ഈ സിനിമ ഒരുങ്ങുന്നത്. മണികര്‍ണിക ഫിലിംസിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലാണ് അസുഖം ഭേദമായതിനെ തുടര്‍ന്ന് തിരിച്ചെത്തിയ താരത്തിന്റെ സിനിമയോടുള്ള അഭിനിവേശത്തെ കുറിച്ച് ടീം വാക്കുകള്‍ പങ്കുവെച്ചത്. താങ്കള്‍ക്ക് ഡെങ്കി ബാധിച്ച് ഉയര്‍ന്ന പനിയുമുണ്ടായി. എല്ലാം കഴിഞ്ഞ് എന്നിട്ടും ജോലിസ്ഥലത്തേയ്ക്ക് വരുമ്പോള്‍ അത് അഭിനിവേശമല്ല സിനിമയോടുള്ള ഭ്രാന്തമായ ഇഷ്ടമാണ്.

നിങ്ങള്‍ എല്ലാവര്‍ക്കും ഒരു പ്രചോദനമാണ് കങ്കണ എന്നായിരുന്നു മണികര്‍ണിക ഫിലിംസിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. ഇതിനുള്ള മറുപടി നടി നല്‍കിയിരുന്നു. നന്ദി ടീം, ശരീരത്തിന് മാത്രമാണ് അസുഖം ബാധിച്ചിരിക്കുന്നത്. മനസിനില്ല. നിങ്ങളുടെ വാക്കുകള്‍ക്ക് നന്ദി എന്നായിരുന്നു കങ്കണ മറുപടി നല്‍കിയത്. കങ്കണയുടെ രണ്ടാമത് സംവിധാന സംരംഭമാണ് എമര്‍ജന്‍സി എന്ന ഈ സിനിമ.

‘എമര്‍ജന്‍സി’ എന്ന സിനിമയില്‍ ഇന്ദിരാ ഗാന്ധിയായിട്ടാണ് കങ്കണ അഭിനയിക്കുന്നത്. ചിത്രത്തിന് വേണ്ടി കങ്കണ നടത്തിയ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

അടിയന്തരാവസ്ഥ കാലം പശ്ചാത്തലമാക്കുന്ന ഈ സിനിമയുടെ സംവിധാനം കങ്കണ നിര്‍വ്വഹിക്കുമ്പോള്‍ കഥയ്ക്ക് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് റിതേഷ് ഷാ ആണ്.