അത് തിരിച്ചറിയുമ്പോള്‍ ജോജു ചേട്ടന്‍ ഒരു തങ്കന്‍ ചേട്ടന്‍ ആവും..! അഖില്‍ മാരാര്‍

സംവിധായകന്‍ അഖില്‍ മാരാര്‍ നടന്‍ ജോജു ജോര്‍ജിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തോടൊപ്പം ഇരിക്കുന്ന ഫോട്ടോ പങ്കുവെച്ചായിരുന്നു അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് പങ്കുവെച്ചത്്. ഞങ്ങള്‍ തമ്മില്‍ കഥ…

സംവിധായകന്‍ അഖില്‍ മാരാര്‍ നടന്‍ ജോജു ജോര്‍ജിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തോടൊപ്പം ഇരിക്കുന്ന ഫോട്ടോ പങ്കുവെച്ചായിരുന്നു അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് പങ്കുവെച്ചത്്. ഞങ്ങള്‍ തമ്മില്‍ കഥ പറഞ്ഞിട്ടില്ല…എന്റെ അനുഭവങ്ങള്‍,എന്റെ ഭാവന,എന്റെ കാഴ്ചകള്‍, എന്റെ മുന്നിലൂടെ കടന്നു പോയ ജീവിതങ്ങള്‍ എല്ലാം വളരെ സരസമായി ഞാന്‍ പറയും.. എന്നാണ് ജോജു ജോര്‍ജിന് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച് അഖില്‍ കുറിയ്ക്കുന്നത്. എല്ലാ തമാശകളും ഒരുപാട് വേദനയില്‍ നിന്നാണ് എന്ന് തിരിച്ചറിയുമ്പോള്‍ ജോജു ചേട്ടന്‍ ഒരു തങ്കന്‍ ചേട്ടന്‍ ആവും..

സ്‌നേഹത്തോടെ എന്റെ പോന്നു.. കു….എന്ന് വിളിക്കും..ഇത്രയും സ്‌നേഹത്തോടെ ഉള്ള തെറി ഒരുപക്ഷേ എനിക്ക് വേറെ കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സംവിധായകന്‍ നടനെ കുറിച്ച് പറയുന്നു. സിനിമ ചെയ്യുന്നതിനെ കുറിച്ച് അദ്ദേഹത്തിന്റെ അനുഭവം വെച്ച് ഒരുപാട് പാഠങ്ങള്‍ തനിക്ക് പകര്‍ന്ന് നല്‍കിയതായാണ് അഖില്‍ മാരാര്‍ കുറിയ്ക്കുന്നത്. നിന്റെ കഥയും കഥാപാത്രങ്ങളും നിന്റെ ലെന്‍സിലൂടെ കാണാന്‍ പഠിക്കണം..

സിനിമയുടെ ഒരു താളം നിനക്ക് കിട്ടണം.. അതിന് നി സിനിമ പഠിക്കണം..25വര്‍ഷം എടുത്തു ഞാന്‍ പഠിച്ചതാണ്..നിനക്ക് ചിലപ്പോള്‍ ഒന്നോ രണ്ടോ വര്‍ഷം മതിയാവും..എന്നാണത്രെ ജോജു അഖിലിനോട് പറഞ്ഞിരിക്കുന്നത്. സിനിമയില്‍ അറിവുകള്‍ നേടിയാല്‍ കൂടുതല്‍ കാലം നിലനില്‍ക്കാന്‍ കഴിയും എന്നും ജോജു പറഞ്ഞതായി അഖില്‍ കുറിയ്ക്കുന്നു.

joju2

എനിക്കറിയാത്ത കാര്യങ്ങള്‍ പഠിക്കുന്നതോളം ആസ്വാദനം മറ്റൊന്നുമില്ല…എന്നാണ് ജോജു പറഞ്ഞ വാക്കുകളെ കുറിച്ച് സംവിധായകന്‍ പറയുന്നത്. എല്ലാ ചര്‍ച്ചകളും പഠനമാണ്..എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.