തന്റെ മാറിടം വലുതാണെന്ന് പറഞ്ഞവർക്ക് മറുപടിയുമായി കനിഹ

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കനിഹ, അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ചിത്രങ്ങളൂം വീഡിയോകളും ഏറെ ശ്രദ്ധ നേടാറുണ്ട്, അടുത്തിടെ താരം പങ്കുവെച്ച ചിത്രങ്ങളിൽ വളരെ മോശമായി കമെന്റിട്ട് പലരും എത്തിയിരുന്നു, അതിൽ കൂടുതലും…

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കനിഹ, അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ചിത്രങ്ങളൂം വീഡിയോകളും ഏറെ ശ്രദ്ധ നേടാറുണ്ട്, അടുത്തിടെ താരം പങ്കുവെച്ച ചിത്രങ്ങളിൽ വളരെ മോശമായി കമെന്റിട്ട് പലരും എത്തിയിരുന്നു, അതിൽ കൂടുതലും താരത്തിന്റെ മാറിടത്തെ കുറിച്ചുള്ള കമെന്റുകൾ ആയിരുന്നു, ഇപ്പോൾ അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് താരം, തന്റെ ഇൻസ്റ്റാഗ്രാം റീൽസിൽ കൂടിയാണ് കനിഹ ഇവർക്ക് മറുപടി നൽകിയിരിക്കുന്നത്, പല ഭാഗത്തു നിന്നുമായി തന്റെ ശരീരത്തെ കീറിമുറിക്കുന്ന തരത്തിൽ ബോഡി ഷൈമിങ്ങിന് താരം ഇരയായിട്ടുണ്ട് എന്നും തന്നെ മാറിടത്തിന് വലിപ്പം കൂടുതലാണ് എന്ന് പറഞ്ഞവർ പോലുമുണ്ടെന്ന് താരം വീഡിയോയിൽ സൂചിപ്പിക്കുന്നു. അവരോടെല്ലാം സ്റ്റോപ്പ് പറഞ്ഞ് സന്തോഷമായി സ്വന്തം ജീവിതം മുന്നോട്ടു നയിക്കുകയാണ് വേണ്ടത് എന്നാണ് താരം വീഡിയോയിലൂടെ പങ്കുവെച്ചത്. കനിഹ പങ്കുവെച്ച ഈ വീഡിയോ ഏറെ ശ്രദ്ധ നേടുകയാണ്, നിരവധി പേരാണ് താരത്തിന് സപ്പോർട്ടുമായി എത്തുന്നത്, ഇവർക്കൊക്കെ ഇങ്ങനെ തന്നെ മറുപടി നൽകണം എന്നാണ് ആരാധകർ പറയുന്നത്.

തമിഴ് സിനിമയിൽ കൂടി അരങ്ങേറ്റം കുറിച്ച് ശേഷം തെലുങ്കു, കന്നഡ ചിത്രങ്ങളിൽ തിളങ്ങിയതിനു ശേഷം ആണ് കനിഹ എന്നിട്ടും എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിലേക്ക് എത്തിയത്. ജന്മം കൊണ്ട് തമിഴ് പെൺകൊടി ആണെങ്കിലും മലയാളികൾക്ക് കനിഹ എന്ന് പറഞ്ഞാൽ സ്വന്തം വീട്ടിലെ ഒരു കുട്ടിയെപോലെയാണ്. അത്രയേറെ താരം ഓരോ മലയാളി പ്രേക്ഷകരെയും സ്വാധീനിച്ചിട്ടുണ്ട്. പഴശ്ശിരാജയിലെ കൈതേരി മാക്കമായി അഭിനയിച്ച് തകർത്ത താരം വളരെ പെട്ടന്ന് തന്നെ മലയാള സിനിമയിലും തന്റേതായ സ്ഥാനം നേടിയെടുത്ത് കഴിഞ്ഞിരുന്നു. ശേഷം ഇടവേളകൾ എടുത്ത് താരം മാറി നിൽക്കുമെങ്കിലും നല്ല കഥാപാത്രങ്ങൾ തേടിവരുമ്പോൾ താരം വീണ്ടും സ്‌ക്രീനിൽ എത്താറുണ്ട്. ദിവ്യ വെങ്കട്ടസുബ്രമണ്യംതമിഴ് പെൺകുട്ടി സിനിമയിൽ എത്തിയതിനു ശേഷം കനിഹ എന്ന പേര് സ്വീകരിച്ച താരമാണ് കനിഹ.

ഭാഗ്യദേവത, പഴശ്ശിരാജ, മൈ ബിഗ് ഫാദർ, ക്രിസ്ത്യൻ ബ്രദേഴ്സ്, ഹൗ ഓൾഡ് ആർ യു തുടങ്ങിയ സിനിമകളിൽ കൂടി കനിഹ മലയാള പ്രേഷകരുടെ മനസ്സിൽ ഇടം പിടിച്ചു. പഴശ്ശിരാജയ്ക്ക് ശേഷം മാമാങ്കത്തിലും താരം വേഷമിട്ടിരുന്നു. ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. മോഡലിംഗ് രംഗത്ത് നിന്നുമാണ് അഭിനയ രംഗത്തേക്ക് വന്നത്. അവതാരകയായും കനിഹ തിളങ്ങിയിട്ടുണ്ട്. അജിത്, മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുദീപ് തുടങ്ങി നിരവധി സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള കനിഹക്ക് തനിക്ക് ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രം മമ്മൂട്ടി നായകനായ പഴശിരാജയിലെ കൈതേരി മാക്കം എന്ന കഥാപാത്രമാണ്.