ഒടുവിൽ ഞങ്ങളെ തേടി ആ സന്തോഷവും എത്തി, കാത്തിരുന്ന നിധി കയ്യിൽ എത്തിയ സന്തോഷത്തിൽ മഷൂറയും ബഷീറും

നിരവധി ആരാധകർ ഉള്ള ഒരു താരകുടുംബമാണ് ബഷീറിന്റേത്, എല്ലാവരും ബഷീറിനെ ശ്രദ്ധിക്കാനുള്ള കാരണം രണ്ടു വിവാഹം ചെയ്തു എന്നതായിരുന്നു, ബിഗ്‌ബോസിൽ എത്തുന്നതിനു മുൻപ് ബഷീർ നിരവധി ഷോർട് ഫിലിമിലും അഭിനയിച്ചിട്ടുണ്ട്. തന്റെ രണ്ടു ഭാര്യമാരുടെ…

നിരവധി ആരാധകർ ഉള്ള ഒരു താരകുടുംബമാണ് ബഷീറിന്റേത്, എല്ലാവരും ബഷീറിനെ ശ്രദ്ധിക്കാനുള്ള കാരണം രണ്ടു വിവാഹം ചെയ്തു എന്നതായിരുന്നു, ബിഗ്‌ബോസിൽ എത്തുന്നതിനു മുൻപ് ബഷീർ നിരവധി ഷോർട് ഫിലിമിലും അഭിനയിച്ചിട്ടുണ്ട്. തന്റെ രണ്ടു ഭാര്യമാരുടെ ഒപ്പമാണ് ബഷീർ താമസിക്കുന്നത്. .ഇക്കാലത്ത് ഒരു വിവാഹം കഴിഞ്ഞാല്‍ ജീവിക്കാന്‍ ബുദ്ധിമ്മുട്ടാണ് എന്ന് പറയുന്നവര്‍ കാണണം ഇവരുടെ ജീവിതം,പല സ്റ്റേജ് ഷോകളിലും താരം തന്റെ കുടുംബത്തെ പറ്റി പറഞ്ഞിട്ടുണ്ട്. രണ്ടു ഭാര്യമാരും രണ്ടു കുട്ടികളും അടങ്ങുന്നതാണ് ബഷീറിന്‍റെ കുടുംബം. ബഷീറും കുടുംബവും യൂട്യൂബില്‍ പുതിയ ചാനല്‍ തുടങ്ങി വേ്‌ളാഗര്‍മാരായ മൂന്ന് പേരും കിടിലന്‍ വീഡിയോസിലൂടെ ജനപ്രീതി നേടി എടുത്തിരുന്നു

രണ്ട് വിവാഹം കഴിച്ചതിന്റെ പേരിൽ മിക്കപ്പോഴും സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമർശനങ്ങൾക്ക് ഇരയായ താരമാണ് ബഷീർ ബഷി. എന്നാൽ ഈ വിമർശനങ്ങളിൽ ഒട്ടും തളരാതെ വിമർശകർക്ക് വ്യക്തമായ മറുപടിയും താരം നൽകിയിരുന്നു. ഇത്തരത്തിലെ വിമർശനങ്ങളും താരത്തിന്റെ മറുപടിയുമെല്ലാം സോഷ്യൽ മീഡിയയിൽ ആഘോഷിക്കുകയും ചെയ്യും. ഒരു ഭാര്യ ഉണ്ടായാൽ തന്നെ നിരവധി പ്രശ്നങ്ങൾ ദാമ്പത്യ ജീവിതത്തിൽ ഉണ്ടാകുമ്പോൾ രണ്ടു ഭാര്യമാരുമായി എങ്ങനെ ഇത്ര ഹാപ്പിയായി മുന്നോട്ട് പോകാൻ കഴിയുന്നുവെന്ന് ആണ് ബഷീറിനോട് പലരും ചോദിക്കാറുള്ളത്.

ബഷീറിന്റെ രണ്ടാം ഭാര്യ മഷൂറ യെ എല്ലാവര്ക്കും പരിചിതമാണ്, സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് മഷൂറ, യൂട്യൂബ് വീഡിയോയുമായി മഷൂറ മിക്കപ്പോഴും പ്രേക്ഷരുടെ മുന്നിലേക്ക് എത്താറുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് മശൂറയുടെ യൂട്യൂബ് ചാനൽ വൺ മില്യൺ സബ്സ്ക്രൈബേർഴ്‌സിനെ സ്വന്തമാക്കിയത്, അന്ന് ബഷീറിന്റെ കുടുംബം മശൂറയുടെ ഈ നേട്ടം ആഘോഷമാക്കിയിരുന്നു, എന്നാൽ ഗോൾഡൻ പ്ളേ ബട്ടൺ കയ്യിൽ കിട്ടുമ്പോൾ ആണ് ഞങ്ങൾ ഇത് വലിയ ആഘോഷം ആകുന്നത് എന്ന് ബഷീർ പറഞ്ഞത്,  ഇപ്പോൾ ആ സന്തോഷ വാർത്ത പങ്കുവെച്ച് എത്തിയിരിക്കുകയാണ് ബഷീറിന്റെ കുടുംബം, യൂട്യൂബിൽ നിന്നും മഷൂറക്ക് ഗോൾഡൻ പ്ലേ ബട്ടൺ ലഭിച്ചിരിക്കുകയാണ്, ഇത് എല്ലാവരും ചേർന്ന് വലിയ ആഘോഷം ആക്കിയിട്ടുമുണ്ട്.

നിരവധി വിമർശനങ്ങൾ നേരിട്ട ഒരാൾ ആയിരുന്നു മഷൂറ, വിവാഹ ശേഷവും മഷൂറ പഠിക്കാൻ പോയിരുന്നു, ആ സമയത്ത് കൂട്ടുകാരിൽ നിന്നും കോളേജിൽ നിന്നുമെല്ലാം മഷൂറ വിമർശങ്ങൾ നേരിട്ടിയിരുന്നു, അതിനെ എല്ലാം തരണം ചെയ്തു. ഈ പ്രതിസന്ധികൾക്ക് ഇടയിലും തളരാതെ പഠിച്ച് ഡിസ്റ്റിംക്ഷനോടെയാണ് മഷൂറ പാസായത്. ഈ തിരക്കുകൾക്കിടയിലും അവൾ നിസ്കരിക്കുന്നത് മുടക്കാറില്ല, അവൾ അത് പക്കയായി ചെയ്യുന്നുണ്ട് എന്നും ബഷീർ പറയുന്നു, അന്ന് അവളെ വിമർശിച്ചവർ ഇന്ന് പുറകെ നടക്കുന്നുണ്ട് എന്നും താരം വ്യക്തമാക്കിയിരുന്നു.