Film News

അമ്പരപ്പിക്കുന്ന വർക്ക്ഔട്ട് വീഡിയോയുമായി കനിഹ, തന്റെ ശരീരം പാലിക്കുന്നത് ഇങ്ങനെയാണെന്ന് താരം

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കനിഹ, അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ചിത്രങ്ങളൂം വീഡിയോകളും ഏറെ ശ്രദ്ധ നേടാറുണ്ട്, ഇപ്പോൾ താരത്തിന്റെ വർക്ക്ഔട്ട് വീഡിയോ കണ്ടു അമ്പരന്നിരിക്കുകയാണ് ആരാധകർ. ജിമ്മിൽ നിന്നുള്ള തന്റെ വ്യായാമ വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ഒപ്പം നമ്മൾ ആരോഗ്യം സംരക്ഷിക്കേണ്ട കാര്യവും താരം വീഡിയോയിൽ പറയുന്നുണ്ട്. തന്റെ  മാനസികത്തിന്റെയും ശാരീരികത്തിന്റെയും സൗന്ദര്യത്തിന്റെ പിന്നിൽ ഉള്ള രഹസ്യങ്ങൾ  ഈ വർക്ക് ഔട്ട് ആണെന്ന് താരം പലതവണ പറഞ്ഞിട്ടുണ്ട്.

തമിഴ് സിനിമയിൽ കൂടി അരങ്ങേറ്റം കുറിച്ച് ശേഷം തെലുങ്കു, കന്നഡ ചിത്രങ്ങളിൽ തിളങ്ങിയതിനു ശേഷം ആണ് കനിഹ എന്നിട്ടും എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിലേക്ക് എത്തിയത്. ജന്മം കൊണ്ട് തമിഴ് പെൺകൊടി ആണെങ്കിലും മലയാളികൾക്ക് കനിഹ എന്ന് പറഞ്ഞാൽ സ്വന്തം വീട്ടിലെ ഒരു കുട്ടിയെപോലെയാണ്. അത്രയേറെ താരം ഓരോ മലയാളി പ്രേക്ഷകരെയും സ്വാധീനിച്ചിട്ടുണ്ട്. പഴശ്ശിരാജയിലെ കൈതേരി മാക്കമായി അഭിനയിച്ച് തകർത്ത താരം വളരെ പെട്ടന്ന് തന്നെ മലയാള സിനിമയിലും തന്റേതായ സ്ഥാനം നേടിയെടുത്ത് കഴിഞ്ഞിരുന്നു. ശേഷം ഇടവേളകൾ എടുത്ത് താരം മാറി നിൽക്കുമെങ്കിലും നല്ല കഥാപാത്രങ്ങൾ തേടിവരുമ്പോൾ താരം വീണ്ടും സ്‌ക്രീനിൽ എത്താറുണ്ട്.

ദിവ്യ വെങ്കട്ടസുബ്രമണ്യംതമിഴ് പെൺകുട്ടി സിനിമയിൽ എത്തിയതിനു ശേഷം കനിഹ എന്ന പേര് സ്വീകരിച്ച താരമാണ് കനിഹ.ഭാഗ്യദേവത, പഴശ്ശിരാജ, മൈ ബിഗ് ഫാദർ, ക്രിസ്ത്യൻ ബ്രദേഴ്സ്, ഹൗ ഓൾഡ് ആർ യു തുടങ്ങിയ സിനിമകളിൽ കൂടി കനിഹ മലയാള പ്രേഷകരുടെ മനസ്സിൽ ഇടം പിടിച്ചു. പഴശ്ശിരാജയ്ക്ക് ശേഷം മാമാങ്കത്തിലും താരം വേഷമിട്ടിരുന്നു. ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. മോഡലിംഗ് രംഗത്ത് നിന്നുമാണ് അഭിനയ രംഗത്തേക്ക് വന്നത്. അവതാരകയായും കനിഹ തിളങ്ങിയിട്ടുണ്ട്.

അജിത്, മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുദീപ് തുടങ്ങി നിരവധി സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള കനിഹക്ക് തനിക്ക് ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രം മമ്മൂട്ടി നായകനായ പഴശിരാജയിലെ കൈതേരി മാക്കം എന്ന കഥാപാത്രമാണ്. അടുത്തിടെ താരം വലിയ രീതിയിൽ സൈബർ ആക്രമണത്തിന് ഇരയായിരുന്നു, താരം പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ ആയിരുന്നു താരത്തിന്റെ ശരീരത്തിനെക്കുറിച്ച് മോശമായി കമെന്റിട്ട് ചിലർ എത്തിയത്, ഇവർക്ക് കിടിലൻ മറുപടി നൽകി കനിഹ എത്തിയിരുന്നു.

കടപ്പാട് : M4 Mallu Reels

Trending

To Top