ആലിയ ഗര്‍ഭിണിയാണെന്ന വിവരം വിശ്വസിക്കാന്‍ കഴിഞ്ഞില്ല!! കണ്ണ് നിറഞ്ഞ് പോയെന്ന് കരണ്‍ ജോഹര്‍!

ബോളിവുഡിന്റെ താരസുന്ദരിയാണ് ആലിയ ഭട്ട്. ഇപ്പോഴിതാ താരം തന്റെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. ഈ അവസരത്തില്‍ പ്രശസ്ത നിര്‍മ്മാതാവും അവതാരകനുമായ കരണ്‍ ജോഹര്‍ ആലിയയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്.…

ബോളിവുഡിന്റെ താരസുന്ദരിയാണ് ആലിയ ഭട്ട്. ഇപ്പോഴിതാ താരം തന്റെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. ഈ അവസരത്തില്‍ പ്രശസ്ത നിര്‍മ്മാതാവും അവതാരകനുമായ കരണ്‍ ജോഹര്‍ ആലിയയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. ആലിയ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ തനിക്കുണ്ടായ സന്തോഷത്തെക്കുറിച്ച് കരണ്‍ ജോഹര്‍ പറഞ്ഞ വാക്കുകളാണ് ആരാധകരും ഏറ്റെടുത്തിരിക്കുന്നത്.

ഈ വാര്‍ത്ത ആലിയ തന്നെ അറിയിച്ചതോടെ തന്റെ കണ്ണുകള്‍ നിറഞ്ഞ് തുളുമ്പി എന്നും എന്റെ മകള്‍ക്ക് ഒരു കുഞ്ഞു ജനിക്കുന്ന വികാരമായിരുന്നു എന്നില്‍ നിറഞ്ഞതെന്നുമാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. അവള്‍ക്ക് ഒരു കുഞ്ഞു ജനിക്കാന്‍ പോകുന്നു എന്ന സത്യം എനിക്ക് അവിശ്വസനീയം ആയാണ് തോന്നിയത് എന്നാണ് കരണ്‍ ജോഹര്‍ പറഞ്ഞത്. എന്നെ സംബന്ധിച്ച് വളരെ വൈകാരികമായ നിമിഷമായിരുന്നു അതെന്നും കരണ്‍ ജോഹര്‍ പറയുന്നുണ്ട്.

അവളുടെ കുഞ്ഞിനെ എന്റെ കൈകളില്‍ എടുക്കുന്ന നിമിഷത്തിനായി താന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു, കരണ്‍ ജോഹര്‍ ആലിയയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകരും ആഘോഷമാക്കി മാറ്റുന്നത്. അതേസമയം, ആരാധകരെ ഞെട്ടിച്ച ഒരു വിവാഹം തന്നെ ആയിരുന്നു രണ്‍ബീര്‍ കപൂര്‍ – ആലിയ ഭട്ട് വിവാഹം.. ആരാധകര്‍ ഏറെ നാളായി കാത്തിരുന്നത് ഇവരുടെ വിവാഹ ദിവസത്തിന് വേണ്ടിയായിരുന്നു.

സോഷ്യല്‍ മീഡിയയിലടക്കം നിറഞ്ഞ് നിന്ന വിവാഹ വാര്‍ത്തകള്‍ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. പിന്നീട് ആലിയ അമ്മയാകാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തയും ആരാധകരെ സന്തോഷത്തിലാഴ്ത്തിയിരുന്നു, എന്നാല്‍ പലതരം വിമര്‍ശനങ്ങളും താരജോഡികള്‍ക്ക് എതിരെ വന്നിരുന്നു എങ്കിലും അതിന് എതിരെ ശക്തമായി പ്രതികരിച്ച് ആലിയ രംഗത്ത് എത്തിയിരുന്നു.