Film News

‘പുറത്ത് വരുന്നത് വ്യാജ വാര്‍ത്തകള്‍’ പ്രതികരിച്ച് നടി ശ്രുതി ഹാസന്‍ രംഗത്ത്!!

നടി, ഗായിക എന്നീ തലങ്ങളില്‍ ശ്രദ്ധ നേടി താരമാണ് ശ്രുതി ഹാസന്‍. ഇപ്പോഴിതാ താന്‍ നാളുകള്‍ക്ക് മുന്‍പ് പങ്കുവെച്ച് ഒരു പോസ്റ്റിനെ സംബന്ധിച്ച് പ്രചരിക്കുന്ന വ്യാജ വാര്‍ത്തയ്ക്ക് എതിരെ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് താരം. നടിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം നടക്കുന്നത്. ഇതിനെതിരെ നടി തന്നെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ്. തനിക്കുള്ള പോളിസിസ്റ്റിക് ഓവറി സിന്‍ട്രോം എന്ന അവസ്ഥയെ കുറിച്ച് കുറച്ച് നാളുകള്‍ക്ക് മുന്‍പ് ശ്രുതി ഒരു പോസ്റ്റ് തന്റെ സോഷ്യല്‍ മീഡിയ പേജില്‍

പങ്കുവെച്ചിരുന്നു.. എന്നാല്‍ ഈ വാര്‍ത്തകള്‍ പിന്നീട് നടി ഗുരുതരാവസ്ഥയിലാണെന്ന തരത്തിലാണ് വളച്ചൊടിക്കപ്പെട്ടത്. ചില യൂട്യൂബ് ചാനലുകള്‍ അടക്കം ശ്രുതി അതീവഗുരുതരമായ അവസ്ഥയിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ കൊടുത്തു എന്നും താരം ചൂണ്ടിക്കാട്ടി. പിസിഒഎസ് എന്ന അവസ്ഥ സ്ത്രീകള്‍ക്കിടയില്‍ സാധാരണമാണെന്നും അത് ഹോര്‍മോണിലെ മാറ്റങ്ങള്‍ കൊണ്ട് വരുന്നതാണെന്നും അതെല്ലാം നമ്മള്‍ പോസിറ്റീവ് ആയി തന്നെ നേരിടണം എന്നെല്ലാം

കാണിച്ചാണ് ശ്രുതി താന്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന വീഡിയോയ്ക്ക് ഒപ്പം വാക്കുകള്‍ പങ്കുവെച്ചത്. എന്നാല്‍ ഇത് പിന്നീട് താരം ഗുരുതരമായ ഒരു രോഗത്തിന് അടിമയാണെന്ന തരത്തില്‍ വളച്ചൊടിക്കപ്പെടുകയായിരുന്നു, യഥാര്‍ഥത്തില്‍ പോസിറ്റീവ് ആയിരുന്ന ആ പോസ്റ്റിനെ ഞാന്‍ വിചാരിക്കാത്ത തരത്തില്‍ വളച്ചൊടിച്ചിരിക്കുകയാണ് ചിലര്‍.

ആശുപത്രിയിലാണോ എന്ന് അന്വേഷിച്ച് ഫോണ്‍ കോളുകള്‍ അടക്കം വരുന്നു. അല്ല.. ഞാന്‍ സുഖമായി തന്നെ ഇരിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി എനിക്ക് പിസിഒഎസ് ഉണ്ട്.. പക്ഷേ ഞാന്‍ സുഖമായി തന്നെ ഇരിക്കുന്നു..

തന്റെ പേരിലുള്ള വാര്‍ത്തകള്‍ കേട്ട് ആരോഗ്യവിവരം തേടിയ എല്ലാവര്‍ക്കും നന്ദിയെന്നും താരം കഴിഞ്ഞ ദിവസം തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

Trending

To Top