കസ്തൂരിമാൻ നിർത്തുന്നു, വിശദീകരണവുമായി പ്രേക്ഷകരുടെ കാവ്യാ

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള പരമ്പരയാണ് ഏഷ്യാനെറ്റിലെ കസ്തൂരിമാൻ, ജീവിയുടെയും കാവ്യയുടെയും വിവാഹവും പ്രണയവും പിന്നീട് ഇവരുടെ ജീവിതത്തിൽ ഉണ്ടായ അപ്രതീക്ഷിത സംഭവങ്ങളും ഒക്കെയായിരുന്നു സീരിയലിന്റെ പ്രമേയം, സീരിയലിനു ഏറ്റവും കൂടുതൽ പ്രേക്ഷക പ്രീതി…

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള പരമ്പരയാണ് ഏഷ്യാനെറ്റിലെ കസ്തൂരിമാൻ, ജീവിയുടെയും കാവ്യയുടെയും വിവാഹവും പ്രണയവും പിന്നീട് ഇവരുടെ ജീവിതത്തിൽ ഉണ്ടായ അപ്രതീക്ഷിത സംഭവങ്ങളും ഒക്കെയായിരുന്നു സീരിയലിന്റെ പ്രമേയം, സീരിയലിനു ഏറ്റവും കൂടുതൽ പ്രേക്ഷക പ്രീതി നേടിക്കൊടുത്തത് ജീവിയുടെയും കാവ്യയുടെയും പ്രണയം തന്നെ ആയിരുന്നു, നിരവധി ഫാൻസ്‌ ആണ് ഇവർക്കുള്ളത്, ഇവരുടെ പേരിൽ ഫാൻസ്‌ പേജുകൾ തന്നെയുണ്ട്.

കാവ്യയെന്ന വക്കീലിനെ അവതരിപ്പിച്ചത് റെബേക്ക സന്തോഷായിരുന്നു. ജീവയെന്ന സിനിമാനടനായെത്തിയത് ശ്രീറാം രാമചന്ദ്രനായിരുന്നു.സീരിയലിൽ കാവ്യയുടെ അമ്മയായി എത്തിയത് പ്രവീണ ആയിരുന്നു, കുറച്ച് ദിവസങ്ങൾക്ക് മുൻപ് പ്രവീണ സീരിയലിൽ നിന്നും പിന്മാറി. തനിക്ക് നല്‍കിയ വാക്ക് പ്രകാരമായല്ല സീരിയലിന്റെ പോക്കെന്ന് മനസ്സിലായതോടെ താരം സീരിയലില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു, പ്രവീണ തന്നെയാണ് ഈ കാര്യങ്ങൾ അറിയിച്ചതും, ഇപ്പോൾ ആരാധകരെ വിഷമത്തിൽ ആഴ്ത്തികൊണ്ട് മറ്റൊരു വാർത്ത കൂടി എത്തിയിരിക്കുകയാണ്.

റേറ്റിംഗ് നിരക്കിൽ ഒന്നമതായിരുന്ന പരമ്പര സിനിമയെ വെല്ലുന്ന കഥാമുഹൂർത്തങ്ങളിലൂടെയായിരുന്നു മുൻപോട്ട് പോയത്. എന്നാൽ ഇപ്പോൾ ഇതാ മിനിസ്ക്രീൻ പ്രേക്ഷകരെ ഏറെ നിരാശരാക്കി കൊണ്ടുള്ള വാർത്തയാണ് പുറത്ത് വരുന്നത്. കസ്തൂരിമാൻ പരമ്പര അവസാനിക്കുകയാണെന്ന് ലൈവിലെത്തി തുറന്ന് പറയുകയാണ് റബേക്ക.കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്.

വിവാഹത്തിന് ശേഷവും താൻ അഭിനയരംഗത്ത് ഉണ്ടാകുമെന്ന് റെബേക്ക ഇൻസ്റാഗ്രാമിലൂടെ പങ്ക് വച്ച വീഡിയോയിൽ പറയുന്നു. ഒരുപാട് ആളുകൾ തന്നോട് ചോദിക്കുന്നു വിവാഹിത ആകാൻ പോകുന്നത് കൊണ്ടാണോ കസ്തൂരിമാൻ അവസാനിപ്പിക്കുന്നത് എന്ന്. ഒരിക്കലും അല്ല, ഞാൻ വിവാഹശേഷവും അഭിനയരംഗത്ത് തുടരുക തന്നെ ചെയ്യുമെന്ന് താരം പറയുന്നു