കത്രീന കൈഫിനും വിക്കി കൗശലിനും വധഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍

ബോളിവുഡ് താരദമ്പതികളായ വിക്കി കൗശലിനും കത്രീന കൈഫിനും വധഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍. സോഷ്യല്‍ മീഡിയ വഴി താരങ്ങള്‍ക്ക് വധ ഭീഷണി മുഴക്കിയയാളെ പിടികൂടിയ വിവരം മുംബൈ പോലീസാണ് അറിയിച്ചത്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗ സ്വദേശിയായ…

ബോളിവുഡ് താരദമ്പതികളായ വിക്കി കൗശലിനും കത്രീന കൈഫിനും വധഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍. സോഷ്യല്‍ മീഡിയ വഴി താരങ്ങള്‍ക്ക് വധ ഭീഷണി മുഴക്കിയയാളെ പിടികൂടിയ വിവരം മുംബൈ പോലീസാണ് അറിയിച്ചത്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗ സ്വദേശിയായ മന്‍വീന്ദര്‍ സിങ് എന്നയാളാണ് അറസ്റ്റിലായത്.

ഇയാള്‍ കത്രീനയുടെ കടുത്ത ആരാധകനാണ്. മുംബൈയില്‍ സിനിമയിലും ടി.വി സീരിയലുകളിലും അഭിനയിക്കാന്‍ ശ്രമിച്ചുവരികയായിരുന്നു മന്‍വീന്ദര്‍ എന്നാണ് റിപ്പോര്‍ട്ട്.

കത്രീനയ്ക്കും വിക്കിക്കുമെതിരെ ഇന്‍സ്റ്റഗ്രാമിലൂടെ ഭീഷണി മെസേജുകള്‍ അയച്ചു എന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ മുംബൈ സാന്താക്രൂസ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഐ.പി.സി സെക്ഷന്‍ 506 (2),354 (ഡി), ഐപിസി 67 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐടി ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്.