എനിക്കോ എന്റെ കുടുംബത്തിനോ സിനിമയുമായി ഒരു ബന്ധവും ഇല്ലായിരുന്നു

കാവ്യ മാധവനെ അറിയാത്ത സിനിമ പ്രേമികൾ കുറവാണ്. നിരവധി വേഷങ്ങൾ ചെയ്ത താരം ഇപ്പോൾ സിനിമയിൽ അഭിനയിക്കുന്നില്ല എങ്കിലും നിരവധി ആരാധകർ ആണ് കാവ്യക്ക് ഉള്ളത്, 1999 മുതൽ മലയാള സിനിമയുടെ നായിക ആയി…

കാവ്യ മാധവനെ അറിയാത്ത സിനിമ പ്രേമികൾ കുറവാണ്. നിരവധി വേഷങ്ങൾ ചെയ്ത താരം ഇപ്പോൾ സിനിമയിൽ അഭിനയിക്കുന്നില്ല എങ്കിലും നിരവധി ആരാധകർ ആണ് കാവ്യക്ക് ഉള്ളത്, 1999 മുതൽ മലയാള സിനിമയുടെ നായിക ആയി വളർന്ന കാവ്യ നിരവധി ചിത്രങ്ങൾ ആണ് മലയാളികൾക്ക് സമ്മാനിച്ചത്, നടൻ ദിലീപിനെ വിവാഹം കഴിച്ച ശേഷം കാവ്യ സിനിമയിൽ നിന്നും മാറി നിൽക്കുകയാണ്. സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ചിത്രങ്ങൾ ഇടക്ക് ഏറെ വൈറൽ ആകാറുണ്ട്. ബാലതാരമായിട്ടാണ് കാവ്യ മാധവൻ മലയാള സിനിമാ ലോകത്തേക്ക് കടക്കുന്നത്.

പൂക്കാലം വരവായി. അഴകിയ രാവണൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചപ്പോൾ തന്നെ ആ വിടർന്ന കണ്ണുള്ള സുന്ദരിക്കുട്ടി മലയാളികളുടെ മനസ്സിലേക്ക് കയറി കൂടിയിരുന്നു. നൂറോളം ചിത്രങ്ങളിൽ അഭിനയ മികവ് തെളിയിച്ച കാവ്യ സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡ് ഒന്നിൽ അധികം തവണ നേടിയിട്ടുണ്ട് 36 വയസ്സുകാരി ഇന്ന് ഇന്നൊരു കുഞ്ഞിന്റെ അമ്മയാണ്. എങ്കിൽ കൂടിയും വശ്യത തുളുമ്പുന്ന സൗന്ദര്യമാണ് കാവ്യയുടേത്. ഇപ്പോഴിതാ ഒരു പഴയ അഭിമുഖത്തിൽ കാവ്യ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വീണ്ടും പ്രേഷകരുടെ ഇടയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. സിനിമയിൽ വന്നില്ലായിരുന്നു എങ്കിൽ താൻ ആരാകുമായിരുന്നു എന്ന അവതാരകന്റെ ചോദ്യത്തിന് ആണ് കാവ്യ മറുപടി നൽകിയിരിക്കുന്നത്.

സിനിമയിൽ വന്നില്ലായിരുന്നു എങ്കിൽ താൻ ഇപ്പോൾ രണ്ടു മൂന്നു പിള്ളേരുടെ അമ്മയായി ഇപ്പോൾ കുടുംബജീവിതം നയിച്ചേനെ എന്നാണ് കാവ്യ പറയുന്നത്. സിനിമയിൽ വന്നില്ലായിരുന്നു എങ്കിൽ തന്റെ ജീവിതം അങ്ങനെ ആയിരുന്നിരിക്കാം എന്നും ജോലിക്ക് ഒന്നും പോകാതെ താൻ ഇന്ന് കുടുംബം നോക്കി കഴിഞ്ഞേനെ എന്നും കാവ്യ പറയുന്നു. മാത്രവുമല്ല സിനിമയിൽ വന്നില്ലായിരുന്നു എങ്കിൽ വിവാഹം കഴിഞ്ഞു കുട്ടികളെയും കുടുംബവും ഒക്കെ നോക്കി കഴിഞ്ഞേനെ എന്നും സ്വന്തമായി ഒരു ജോലിയെ കുറിച്ച് താൻ ചിന്തിക്കിലായിരുന്നു എന്നും ആണ് ചോത്യത്തിന് കാവ്യ നൽകിയ മറുപടി.