Film News

‘സമാധാന പുസ്തകം’;കലാഭവൻ ഷാജോണിന്റെ മകൻ യോഹൻ സിനിമയിലേക്ക്!

നടൻ കലാഭവൻ ഷാജോണിന്റെ മകൻ യോഹൻ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. യോഹൻ,റബീഷ്, ധനുഷ്, ഇർഫാൻ, മീനാക്ഷി, ട്രിനിറ്റി, മഹിമ എന്നീ പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി രവീഷ് നാദ് സംവിധാനം ചെയ്യുന്ന ‘സമാധാന പുസ്തകം’ എന്ന സിനിമയിലൂടെയാണ് താരപുത്ര വെള്ളിത്തിരയിലേക്ക് എത്തുന്നത്.


‘സമാധാന പുസ്തകം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആലുവ സെറ്റിൽമെൻറ് സ്‌കൂളിൽ കഴിഞ്ഞ ദിവസം ആരംഭിച്ചു. ചിത്രത്തിൽ പുതുമുഖങ്ങൾക്കൊപ്പം സിജു വിൽസൻ, പ്രശാന്ത് അലക്‌സാണ്ടർ, മേഘനാഥൻ, വി.കെ. ശ്രീരാമൻ, പ്രമോദ് വെളിയനാട്, ദിലീപ് മേനോൻ, ലിയോണ ലിഷോയ്, വീണാ നായർ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു.


സിഗ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിസാർ മംഗലശ്ശേരി, സതീഷ് കുറുപ്പ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന സിനിമയുടെ കഥ തിരക്കഥ സംവിധായകരായ അരുൺ ഡി. ജോസ് രവീഷ് നാദ്, സി.പി. ശിവൻ എന്നിവർ ചേർന്നാണ് തയ്യാറാക്കിയിരിക്കുന്നത്.ക്യാമറാമാൻ സതീഷ് കുറുപ്പ് ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘സമാധാന പുസ്തകം’. ചിത്രത്തിന്റ സംഗീതം മണികണ്ഠൻ അയ്യപ്പ, എഡിറ്റിംഗ് ചമൻ ചാക്കോ,മേക്കപ്പ് വിപിൻ ഓമശ്ശേരി, കോസ്റ്റ്യൂംസ് ആദിത്യ നാണു,അസിസ്റ്റന്റ് ഡയറക്ടർ-യോഗേഷ് വിഷ്ണു വിസിഗ,ഷോൺ എന്നിവരാണ്

 

Trending

To Top