പ്രിയതമനു പിറന്നാൾ ആശംസകളുമായി കാവ്യ മാധവൻ

കഴിഞ്ഞ ദിവസമാണ് നടൻ ദിലീപിന്റെ പിറന്നാൾ ആഘോഷം നടന്നത്. ആരാധകരും കുടുംബവും എല്ലാം വലിയ രീതിയിൽ തന്നെ ദിലീപിന്റെ പിറന്നാൾ ആഘോഷിച്ചിരുന്നു. പിറന്നാൾ ദിനത്തിൽ ദിലീപിന്റെ പുതിയ സിനിമകളുടെ അന്നൗൻസ്മെന്റുകളും നടന്നിരുന്നു. സോഷ്യൽ മീഡിയ…

കഴിഞ്ഞ ദിവസമാണ് നടൻ ദിലീപിന്റെ പിറന്നാൾ ആഘോഷം നടന്നത്. ആരാധകരും കുടുംബവും എല്ലാം വലിയ രീതിയിൽ തന്നെ ദിലീപിന്റെ പിറന്നാൾ ആഘോഷിച്ചിരുന്നു. പിറന്നാൾ ദിനത്തിൽ ദിലീപിന്റെ പുതിയ സിനിമകളുടെ അന്നൗൻസ്മെന്റുകളും നടന്നിരുന്നു. സോഷ്യൽ മീഡിയ ഒന്നടങ്കം ആഘോഷമാക്കിയ താര പിറന്നാൾ തന്നെയായിരുന്നു ദിലീപിന്റേത്. എന്നാൽ ഇപ്പോൾ ദിലീപിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് കാവ്യ മാധവൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പ്രത്യേകിച്ച് അടിക്കുറിപ്പുകൾ ഒന്നുമില്ലാതെയാണ് ദിലീപിനൊപ്പം ഒന്നിച്ചുള്ള ചിത്രങ്ങൾ കാവ്യ പങ്കുവെച്ചിരിക്കുന്നത്. പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഒരേ നിറത്തിൽ ഉള്ള വസ്ത്രങ്ങൾ അണിഞ്ഞു കൊണ്ട് നിൽക്കുന്ന ദിലീപിന്റെയും കാവ്യയുടെയും ചിത്രമാണ് കാവ്യ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. അനീഷ് ഉപാസന ആണ് ചിത്രം പകർത്തിയിരിക്കുന്നത്. എന്നാൽ ദിലീപിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള ചിത്രങ്ങൾ ആണ് കാവ്യ പങ്കുവെച്ചിരിക്കുന്നത് എങ്കിലും കാവ്യയെ ആണ് പ്രേക്ഷകർ കൂടുതൽ ശ്രദ്ധിച്ചിരിക്കുന്നത്. കാരണം തടി കുറച്ച് പുത്തൻ ലുക്കിലുള്ള കാവ്യയെ ആണ്  കാണുന്നത്. കാവ്യ അങ്ങ് മെലിഞ്ഞു പോയല്ലോ എന്നാണു ആരാധകർ ചോദിക്കുന്നത്. എന്നാൽ കാവ്യ ഇൻസ്റ്റാഗ്രാമിൽ സജീവമായതിന് ശേഷമുള്ള ദിലീപിന്റെ ആദ്യ പിറന്നാൾ കൂടിയാണിത്.

കഴിഞ്ഞ ദിവസമാണ് ദിലീപും കാവ്യയും കുടുംബസമേതം കല്യാൺ കുടുംബത്തിന്റെ നവരാത്രി സൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയത്. ഈ ചടങ്ങിനായി ദിലീപും കാവ്യയും മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പം എത്തിയതിന്റെ വിഡിയോകളും ചിത്രങ്ങളും വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. സാരിയിൽ അതി മനോഹാരിയായിട്ടാണ് മീനാക്ഷിയും കാവ്യയും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. ഇവരുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്തായാലും ദിലീപിന്റെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് താരകുടുംബം എന്നതിന്റെ സൂചനയാണ് കാവ്യ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളിൽ നിന്നും ലഭിക്കുന്നത്.