സ്‌ക്രിപ്റ്റ് സെലക്ഷനിലെ പുലി, എന്നിട്ടും മമ്മൂട്ടിക്ക് തെറ്റി; പിന്നെ കണ്ടത് ഒരു മോഹന്‍ലാല്‍ സംഭവം! ഒഴുകി വന്ന കോടികള്‍

സിനിമയുടെ കളക്ഷന്‍ കണക്കുകള്‍ നിര്‍ണമായകമായി മാറി തുടങ്ങിയിട്ട് വര്‍ഷങ്ങളായി. മോഹന്‍ലാല്‍ – ജീത്തു ജോസഫ് ടീമിന്റെ ദൃശ്യത്തിന് ലഭിച്ച വന്‍ സ്വീകാര്യതയോടെയാണ് മലയാളത്തിലും കോടി ക്ലബ്ബുകളിലേക്ക് പേരുകള്‍ ചേര്‍ക്കപ്പെട്ടു തുടങ്ങിയത്. ആദ്യമായി മലയാളത്തില്‍ നിന്ന്…

സിനിമയുടെ കളക്ഷന്‍ കണക്കുകള്‍ നിര്‍ണമായകമായി മാറി തുടങ്ങിയിട്ട് വര്‍ഷങ്ങളായി. മോഹന്‍ലാല്‍ – ജീത്തു ജോസഫ് ടീമിന്റെ ദൃശ്യത്തിന് ലഭിച്ച വന്‍ സ്വീകാര്യതയോടെയാണ് മലയാളത്തിലും കോടി ക്ലബ്ബുകളിലേക്ക് പേരുകള്‍ ചേര്‍ക്കപ്പെട്ടു തുടങ്ങിയത്. ആദ്യമായി മലയാളത്തില്‍ നിന്ന് 50 കോടി ക്ലബില്‍ എത്തിയത് ദൃശ്യമായിരുന്നു. മമ്മൂട്ടി നായകനാക്കി ജീത്തു ജോസഫ് ആദ്യം പ്ലാന്‍ ചെയ്ത ചിത്രമായിരുന്നു ദൃശ്യം എന്നുള്ളതാണ് കൗതുകകരം.

പൃഥ്വിരാജിനെ നായകനാക്കി മെമ്മറീസ് എന്ന സംവിധാനം ചെയ്യവേയാണ് ദൃശ്യത്തെ കുറിച്ച് വാര്‍ത്തകള്‍ വന്നു തുടങ്ങിയത്. ദൃശ്യത്തിലെ നായകനായി മോഹന്‍ലാലിനെ കാണാന്‍ കാത്തിരിക്കുകയാണെന്ന് പൃഥ്വിരാജ് പ്രതീക്ഷ പങ്കുവയ്ക്കുകയും ചെയ്തതോടെ ആരാധകര്‍ക്ക് ആവേശമായി. എന്നാല്‍, വന്‍ ഹൈപ്പ് ഒന്നും ഇല്ലാതെ തീയറ്ററില്‍ വന്ന ജോര്‍ജു കുട്ടിയും കുടുംബവും അതുവരെയുള്ള എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും പഴങ്കഥയാക്കി.

മോഹന്‍ലാലിന്റെ നായികയായി മീനയും വേഷമിട്ട ചിത്രത്തില്‍ അന്‍സിബ ഹസ്സന്‍, എസ്തര്‍ അനില്‍, സിദ്ധിഖ്, ആശാ ശരത്, കലാഭവന്‍ ഷാജോണ്‍, നീരജ് മാധവ്, കുഞ്ചന്‍, ഇര്‍ഷാദ് തുടങ്ങി വന്‍ താരനിരയും ഉണ്ടായിരുന്നു. സിനിമയുടെ വിജയത്തിന് ശേഷമാണ് മമ്മൂട്ടിയെ മനസില്‍ കണ്ടാണ് ദൃശ്യത്തിന്റെ കഥ എഴുതിയത് എന്ന ജീത്തു ജോസഫിന്റെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായത്.

സ്‌ക്രിപ്റ്റ് സെലക്ഷനിലെ പുലിയായ മമ്മൂട്ടി എന്തുകൊണ്ടാണ് ദൃശ്യം തിരസ്‌കരിച്ചതെന്നതിനെ കുറിച്ച് വ്യക്തമായ വിവരങ്ങളില്ല. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ മമ്മൂട്ടി എത്തുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍. മമ്മൂട്ടിയെ നായകനാക്കാനാകുന്ന ഒരു കഥ താന്‍ ആലോചിക്കുകയാണ് എന്നും മികച്ച ഒന്ന് ലഭിച്ചാല്‍ മാത്രമേ സമീപിക്കൂവെന്നും ജീത്തു ജോസഫ് പറഞ്ഞിരുന്നു.