അണിഞ്ഞൊരുങ്ങി കാവ്യയും മീനാക്ഷിയും!!! ഇരുവരെയും ഒരുമിച്ച് കണ്ട സന്തോഷത്തില്‍ ആരാധകര്‍

ദിലീപിന്റെയും മഞ്ജുവാര്യരുടെയും മകള്‍ മീനാക്ഷി മലയാളികള്‍ക്ക് പ്രിയപ്പെട്ടയാളാണ്. ആരാധകരുടെ മീനൂട്ടിയെ അത്രയ്ക്ക് ഇഷ്ടമാണ് എല്ലാവര്‍ക്കും. ചെന്നൈയില്‍ എംബിബിഎസ് വിദ്യാര്‍ഥിയാണ് മീനാക്ഷി. അച്ഛനും അമ്മയെയും പോലെ അഭിനയ താത്പര്യമൊന്നും താരപുത്രിയ്ക്ക് ഇല്ല. സോഷ്യല്‍ ലോകത്ത് പോലും…

ദിലീപിന്റെയും മഞ്ജുവാര്യരുടെയും മകള്‍ മീനാക്ഷി മലയാളികള്‍ക്ക് പ്രിയപ്പെട്ടയാളാണ്. ആരാധകരുടെ മീനൂട്ടിയെ അത്രയ്ക്ക് ഇഷ്ടമാണ് എല്ലാവര്‍ക്കും. ചെന്നൈയില്‍ എംബിബിഎസ് വിദ്യാര്‍ഥിയാണ് മീനാക്ഷി. അച്ഛനും അമ്മയെയും പോലെ അഭിനയ താത്പര്യമൊന്നും താരപുത്രിയ്ക്ക് ഇല്ല.

സോഷ്യല്‍ ലോകത്ത് പോലും അടുത്തിടെയാണ് താരം എത്തിയത്. അതോടെ താരപുത്രി പങ്കുവയ്ക്കുന്ന വിശേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. കുഞ്ഞനുജത്തി മഹാലക്ഷ്മിയ്‌ക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം മീനാക്ഷി പങ്കുവയ്ക്കാറുണ്ട്, ഇതെല്ലാം വൈറലാകാറുണ്ട്.

ഇപ്പോള്‍ ഇതാ വൈറലായിരിക്കുന്നത് കാവ്യ മാധവനും മീനാക്ഷിയും ഒരുമിച്ചുള്ള ചിത്രമാണ്. ഫാന്‍സ് പേജിലൂടെയാണ് ചിത്രം പുറത്തുവന്നിരിക്കുന്നത്. കാവ്യാമാധവന്‍ പൊട്ടു കുത്തുമ്പോള്‍ ലിപ്സ്റ്റിക്ക് ഇടുന്ന മീനാക്ഷിയാണ് ചിത്രത്തിലുള്ളത്.

ഈ ചിത്രമാണ് സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. കാവ്യയോടൊപ്പം
മീനാക്ഷിയെയും കണ്ട സന്തോഷത്തിലാണ് ആരാധകര്‍. കാണാന്‍ നല്ല ഭംഗിയുണ്ട് എന്നാണ് കമന്റുകളേറെയും. ഇതിനുമുമ്പും ഇവരുടെ ചിത്രങ്ങള്‍ വൈറല്‍ ആയിരുന്നു. ഇരുവരും ഒരുമിച്ച് യാത്രകള്‍ പോകുമ്പോഴത്തെ ചിത്രങ്ങള്‍ മുന്‍പ് പുറത്തുവന്നിരുന്നു.