മെഹന്തിയില്‍ പോലും സുപ്രിയ ആ പേര് കുറിച്ചു…!! ആരാധകര്‍ കണ്ടുപിടിച്ചു..!!

മലയാള സിനിമയുടെ പ്രിയതാരം പൃഥ്വിരാജിന്റെ പ്രിയസഖിയാണ് സുപ്രിയ മേനോന്‍. ജേര്‍ണലിസ്റ്റ് ആയിരുന്ന സുപ്രിയ ഇപ്പോള്‍ പൃഥ്വിരാജിന്റെ ജീവിത സഖിയായത്കൂടി മലയാള സിനിമാ രംഗത്തും സജീവമാണ് താരം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുപാട് സിനിമകള്‍ ഇതിനോടകം…

മലയാള സിനിമയുടെ പ്രിയതാരം പൃഥ്വിരാജിന്റെ പ്രിയസഖിയാണ് സുപ്രിയ മേനോന്‍. ജേര്‍ണലിസ്റ്റ് ആയിരുന്ന സുപ്രിയ ഇപ്പോള്‍ പൃഥ്വിരാജിന്റെ ജീവിത സഖിയായത്കൂടി മലയാള സിനിമാ രംഗത്തും സജീവമാണ് താരം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുപാട് സിനിമകള്‍ ഇതിനോടകം തന്നെ സുപ്രിയ നിര്‍മ്മിച്ചിട്ടുണ്ട്. സുപ്രിയയാണ് പ്രൊഡക്ഷന്‍ കമ്പനിയുടെ മേല്‍നോട്ടം വഹിക്കുന്നത്. സ്വന്തമായി വ്യക്തമായ നിലപാടുകളും അഭിപ്രായങ്ങളും ഉള്ള സുപ്രിയ എന്തുകൊണ്ടും പൃഥ്വിയ്ക്ക് ചേരുന്ന പങ്കാളി തന്നെയാണെന്നാണ് ആരാധകരും പറയാറ്.

സിനിമാ ജീവിതത്തിലും വ്യക്തി ജീവിതത്തിലും പരസ്പരം താങ്ങായും തണലായും നില്‍ക്കുന്ന ഈ താരദമ്പതികള്‍ക്ക് ആരാധകരും ഏറെയാണ്. ഇവരുടെ പുത്രി അലംകൃതയയെയും പ്രേക്ഷകര്‍ക്ക് വലിയ ഇഷ്ടമാണ്. ഇപ്പോഴിതാ തന്റെ അടുത്ത ബന്ധുവിന്റെ വിവാഹത്തിന് അണിഞ്ഞ മെഹന്തിയില്‍ പോലും പൃഥ്വിയുടെ പേര് കുറിച്ചിരിക്കുകയാണ് സുപ്രിയ. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ച ഫോട്ടോയിലാണ് താരം കൈയ്യിലെ മെഹന്തിയുടെ ഫോട്ടോ ആരാധകര്‍ക്കായി പങ്കുവെച്ചത്.

അപ്പോഴാണ് അതില്‍ പൃഥ്വിയുടെ പേര് എഴുതിയിരിക്കുന്നത് ആരാധകരും കണ്ടുപിടിച്ചത്. മാത്രമല്ല വിവാഹത്തിന് പങ്കെടുത്തതിന്റെ ഫോട്ടോയും താരം സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്, പര്‍പ്പിള്‍ സില്‍ക്ക് സാരിയില്‍ അതീവ സുന്ദരിയായാണ് സുപ്രിയയെ ഫോട്ടോയില്‍ കാണാന്‍ സാധിക്കുന്നത്.

തന്റെയും കുടുംബത്തിന്റേയും വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി പങ്കുവെയ്ക്കുന്ന താരത്തിന്റെ പോസ്റ്റുകള്‍ എല്ലാം തന്നെ വളരെ പെട്ടെന്നാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്.