Film News

‘നിങ്ങളുടെ എല്ലാ സ്‌നേഹവും ഏറ്റുവാങ്ങിയ ആവേശവുമായി വെണ്ണല’- വിഡിയോ പങ്കുവെച്ച് കീർത്തി സുരേഷ്

ശ്രീകാന്ത് ഒഡെല രചനയും സംവിധാനവും നിർവഹിച്ച പുതിയ സിനിമയാണ് ദസറ. കീർത്തി സുരേഷ് ഏറ്റവും ഒടുവിൽ വേഷമിട്ടത് ദസറ എന്ന തെലുങ്ക് ചിത്രത്തിലാണ്. നാനി , കീർത്തി സുരേഷ് , ദീക്ഷിത് ഷെട്ടി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രത്തിൽ വെണ്ണല എനന കഥാപാത്രമായാണ് കീർത്തി എത്തുന്നത്.

ഇപ്പോഴിതാ, സിനിമയ്ക്ക് ലഭിക്കുന്ന സ്‌നേഹത്തിന് നന്ദി അറിയിക്കുകയാണ് കീർത്തി സുരേഷ്. ഒരു രസകരമായ വീഡിയോയിലൂടെയാണ് കീർത്തി നന്ദി അറിയിക്കുന്നത്.്. ‘നിങ്ങളുടെ എല്ലാ സ്‌നേഹവും ഏറ്റുവാങ്ങി ആവേശത്തിൽ ചാടുന്ന വെണ്ണേല’ എന്നാണ് കീർത്തി കുറിക്കുന്നത്. ആഘോഷത്തോടെ തുള്ളിചാടിപോകുന്ന തന്റെ വിഡിയോയാണ് താരം പങ്കുവെച്ചത്.

അതേ സമയം സിനിമയുടെ റിലീസിന് മുമ്പ് തന്നെ നടി കീർത്തി സുരേഷ് 10 ഗ്രാം വീതമുള്ള സ്വർണ്ണ നാണയങ്ങൾ 130പേർക്ക് സമ്മാനിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. അതേ സമയം ദസറ ബോക്സ് ഓഫീസിൽ വൻ കുതിപ്പ് നടത്തിയിരിക്കുകയാണ് ആദ്യദിനം ആഗോള തലത്തിൽ ദസറ നേടിയത് 38 കോടിക്കുമേൽ കളക്ഷനാണ്.ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകൂരിയാണ് ദസറ എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Trending

To Top