രവിവര്‍മ്മ ചിത്രങ്ങളിലെ സുന്ദരിയോ? പട്ടുസാരിയില്‍ അതിമനോഹരിയായി കീര്‍ത്തി സുരേഷ്

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്. മലയാളത്തെക്കാളുപരി അന്യഭാഷ സിനിമകളിലാണ് താരം സജീവം. സാമൂഹ്യമാധ്യമങ്ങളിലും കീര്‍ത്തി സജീവമാണ്. കീര്‍ത്തി സുരേഷിന്റെ ഫോട്ടോഷൂട്ടുകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ കീര്‍ത്തി സുരേഷിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്…

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്. മലയാളത്തെക്കാളുപരി അന്യഭാഷ സിനിമകളിലാണ് താരം സജീവം. സാമൂഹ്യമാധ്യമങ്ങളിലും കീര്‍ത്തി സജീവമാണ്. കീര്‍ത്തി സുരേഷിന്റെ ഫോട്ടോഷൂട്ടുകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ കീര്‍ത്തി സുരേഷിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ചര്‍ച്ചയാകുന്നത്. പട്ടുസാരിയില്‍ അതിസുന്ദരിയായാണ് കീര്‍ത്തി എത്തിയിരിക്കുന്നത്.കീര്‍ത്തിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളില്‍ താരം ഏറ്റവും കൂടുതല്‍ മനോഹരിയായി കാണുന്നത് സാരിയില്‍ എത്തുമ്പോഴാണ്. സാരിയില്‍ എപ്പോഴും വ്യത്യസ്തതകള്‍ കൊണ്ടുവരാന്‍ കീര്‍ത്തി ശ്രദ്ധിക്കാറുണ്ട്.

പിങ്ക് നിറമുള്ള പട്ടുസാരിയിലാണ് ഇത്തവണ താരം എത്തിയിരിക്കുന്നത്. ഇതിന് മാറ്റുകൂ്ട്ടാന്‍ ഹെവി ലുക്കിലുള്ള മാലയും ജിമിക്കി ക്മ്മലുകളും താരം അണിഞ്ഞിട്ടുണ്ട്. പുത്തന്‍ ചിത്രങ്ങളില്‍ കീര്‍ത്തിയെക്കണ്ടാല്‍ രവി വര്‍മ്മ ചിത്രങ്ങളിലെ സുന്ദരിയെപ്പോലെ തോന്നും.

വാശിയാണ് കീര്‍ത്തി സുരേഷിന്റേതായി ഏറ്റവും പുതുതായി റിലീസായ ചിത്രം. വക്കീല്‍ ആയിട്ടാണ് ചിത്രത്തില്‍ ടൊവിനൊ തോമസും കീര്‍ത്തി സുരേഷും എത്തിയത്. ചിത്രം സംവിധാനം ചെയ്യുന്നത് നടന്‍ എന്ന നിലയില്‍ കൂടി ശ്രദ്ധേയനായ വിഷ്ണു ജി രാഘവാണ്.

വിഷ്ണു രാഘവാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. രേവതി കലാമന്ദിറിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. അച്ഛന്‍ ജി സുരേഷ് കുമാര്‍ നിര്‍മിക്കുന്ന സിനിമയില്‍ മകള്‍ കീര്‍ത്തി സുരേഷ് ആദ്യമായാണ് നായികയാകുന്നത്. റോബി വര്‍ഗ്ഗീസ് രാജാണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററില്‍ നിന്നും ലഭിച്ചത്.